Quantcast

'തെമ്മാടിക്കൂട്ടങ്ങളില്ലാത്ത ലോകകപ്പ്, എല്ലാ ടൂര്‍ണമെന്‍റും പശ്ചിമേഷ്യയിലാക്കണം'; ഖത്തർ 'വേറെ ലെവലെ'ന്ന് കെവിൻ പീറ്റേഴ്‌സൺ

ലണ്ടനിലെ വെംബ്ലിയിൽ കഴിഞ്ഞ യൂറോകപ്പ് ഫൈനലിനുശേഷം നടന്ന ഗുണ്ടാവിളയാട്ടവുമായി താരതമ്യം ചെയ്തായിരുന്നു മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തിന്റെ അഭിപ്രായപ്രകടനം

MediaOne Logo

Web Desk

  • Published:

    20 Dec 2022 8:18 AM GMT

തെമ്മാടിക്കൂട്ടങ്ങളില്ലാത്ത ലോകകപ്പ്, എല്ലാ ടൂര്‍ണമെന്‍റും പശ്ചിമേഷ്യയിലാക്കണം; ഖത്തർ വേറെ ലെവലെന്ന് കെവിൻ പീറ്റേഴ്‌സൺ
X

ലണ്ടൻ: ഖത്തർ ലോകകപ്പ് സംഘാടനത്തെ മുക്തകണ്ഠം പ്രശംസിച്ച് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ. തെമ്മാടിക്കൂട്ടങ്ങളില്ലാത്തൊരു ലോകകപ്പാണ് കഴിച്ചുപോയതെന്ന് പീറ്റേഴ്‌സൺ പറഞ്ഞു. ഇനി എല്ലാ ഫുട്‌ബോൾ ടൂർണമെന്റുകളും പശ്ചിമേഷ്യയിൽ നടത്തണമെന്നും താരം അഭിപ്രായപ്പെട്ടു. ലണ്ടനിലെ വെംബ്ലിയിൽ കഴിഞ്ഞ യൂറോകപ്പ് ഫൈനലിനുശേഷം നടന്ന ഗുണ്ടാവിളയാട്ടവുമായി താരതമ്യം ചെയ്തായിരുന്നു പീറ്റേഴ്‌സന്റെ അഭിപ്രായപ്രകടനം.

'തെമ്മാടിക്കൂട്ടങ്ങളില്ലാത്തൊരു ലോകകപ്പ്. കഴിഞ്ഞ വർഷം വെംബ്ലിയിൽ നടന്നത് നാണക്കേടായിരുന്നു. ഇപ്പോഴിതാ ഖത്തറിൽ. ഖത്തർ ഏറെ മികച്ചതായിരുന്നു. മറ്റൊരു ലെവലാണെന്നു തന്നെ പറയാം.'-ഇൻസ്റ്റഗ്രാം കുറിപ്പിൽ പീറ്റേഴ്‌സൺ.

എല്ലാ ഫുട്‌ബോൾ ടൂർണമെന്റും പശ്ചിമേഷ്യയിലാക്കണം. അവിടെ അമ്മമാർക്കും കുട്ടികൾക്കും അച്ഛന്മാർക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, എല്ലാവർക്കും ആരാധകരുടെ അനുഭവം ആസ്വദിക്കാനാകും. ഖത്തറിന് അഭിനന്ദനങ്ങൾ!'-പീറ്റേഴ്‌സൻ കൂട്ടിച്ചേർത്തു.

അതേസമയം, പോസ്റ്റിനു താഴെ വൻ വിമർശനവും ഉയർന്നിരിക്കുകയാണ്. ഖത്തറിൽ ദുരനുഭവങ്ങളുണ്ടായെന്നു പറഞ്ഞാണ് ചിലർ രംഗത്തെത്തിയത്. ചിലർ മദ്യനിരോധനവും എൽ.ജി.ബി.ടി വിരുദ്ധതയും ചൂണ്ടിക്കാട്ടി. ഇതിനോട് പ്രതികരിച്ച് പീറ്റേഴ്‌സൻ പോസ്റ്റിന് അടിക്കുറിപ്പും ചേർത്തു. ഖത്തറിൽ പോയി അനുഭവിക്കാത്തവർ നെഗറ്റീവ് കമന്റുമായി വരരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Summary: Former England cricketer Kevin Pietersen has applauded Qatar for the the 2022 FIFA World Cup hosting, suggesting that every football tournament should be held in the Middle East''

TAGS :

Next Story