ഇറ്റലിയോ പോർച്ചുഗലോ? ഖത്തർ ലോകകപ്പിനെത്തുക രണ്ടിലൊരു ടീം മാത്രം

ഖത്തർ ലോകകപ്പ് യോഗ്യതയ്ക്കുള്ള യൂറോപ്യൻ പ്ലേഓഫിൽ പോർച്ചുഗലും ഇറ്റലിയും ഒരേ ഗ്രൂപ്പിൽ. ഇരു ടീമുകളിൽ നിന്നും ഒരു ടീം മാത്രമാകും ലോകകപ്പിന് യോഗ്യത നേടുക.
ഒന്നുകിൽ യൂറോ ജേതാക്കളായ അസൂറിപ്പട. അല്ലങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പട. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രമാകും ഖത്തർ ലോകകപ്പിൽ പന്ത് തട്ടുക. യൂറോപ്പിൽ നിന്നും ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങൾക്കായുള്ള പ്ലേഓഫ് മത്സരങ്ങളിലാണ് ഇറ്റലിയും പോർച്ചുഗലും ഒരേ ഗ്രൂപ്പിൽ ഇടം പിടിച്ചത്.
🥁 The semi-finals are set for the European play-offs!
— FIFA World Cup (@FIFAWorldCup) November 26, 2021
🎫 One team from each of the 3 paths will reach the #WorldCup 🏆 pic.twitter.com/cvkFwdzQoX
നോക്കൗട്ട് രീതിയിൽ മത്സരങ്ങൾ നടക്കുന്നതിനാൽ ഇരു ടീമുകളിൽ നിന്നും ഒരു സംഘം മാത്രമാകും യോഗ്യത നേടുക. നാല് ടീമുകളുള്ള ഗ്രൂപ്പിൽ ഇറ്റലിയാദ്യം നോർത്ത് മാസിഡോണിയയെ നേരിടും. പോർച്ചുഗലിന് തുർക്കിയുടെ വെല്ലുവിളിയാണ് നേരിടേണ്ടത്. രണ്ട് വമ്പന്മാരും ജയിച്ചുകയറിയാൽ ഗ്രൂപ്പിൽ നിന്നും ഫൈനൽ കളിക്കും. അവിടെ ജയിക്കുന്നവർ ഖത്തറിലേക്കും. റഷ്യയും സ്വീഡനും പോളണ്ടും ചെക്റിപബ്ലിക്കും ചേരുന്ന ഗ്രൂപ്പും അപ്രവചനീയമാണ്. വെയിൽസ് , ഓസ്ട്രിയ, സ്കോട്ട്ലൻഡ് യുക്രെയിൻ എന്നീ ടീമുകൾ ഒരേ ഗ്രൂപ്പിലാണ്.
2022 FIFA World Cup playoffs: Italy and Portugal drawn on same path, one will miss Qatar
Adjust Story Font
16

