Quantcast

ഓഡിറ്റോറിയത്തോളം വലിപ്പമുള്ള മെസ്സിയുടെ ചിത്രം വരച്ച് മലപ്പുറം സ്വദേശി

ഒരു മാസം കൊണ്ടാണ് 1300 ചതുരശ്ര അടിയിലധികം വലിപ്പമുള്ള മെസ്സിയുടെ ചിത്രം വരച്ച് തീർത്തത്

MediaOne Logo

Web Desk

  • Published:

    5 Nov 2022 6:52 PM GMT

ഓഡിറ്റോറിയത്തോളം വലിപ്പമുള്ള മെസ്സിയുടെ ചിത്രം വരച്ച് മലപ്പുറം സ്വദേശി
X

ലോകകപ്പിന്റെ ആവേശം അങ്ങ് ഖത്തറിൽ മാത്രമല്ല... ഇങ്ങ് കേരളത്തിലുമുണ്ട് ആവേശത്തിരയിളക്കം... ഒരു ഓഡിറ്റോറിയത്തിന്റെ ഹാളിനോളം വലിപ്പമുള്ള ലയണൽ മെസ്സിയുടെ ചിത്രം വരച്ചിരിക്കുകയാണ് മെസ്സി ആരാധകനായ മലപ്പുറം തൃപ്പനച്ചി സ്വദേശി ആഷിക് സബീൽ. ഒരു മാസം കൊണ്ടാണ് 1300 ചതുരശ്ര അടിയിലധികം വലിപ്പമുള്ള മെസ്സിയുടെ ചിത്രം വരച്ച് തീർത്തത്.

തൃപ്പനച്ചി സ്വദേശിയും മുംബൈയിൽ ഡ്രാഫ്ട്മാൻ കോഴ്സ് വിദ്യാർഥിയുമായ ആഷിക് സബീലാണ് കുറച്ചധികം കഷ്ടപ്പെട്ട് തന്റെ ഇഷ്ട്ട താരത്തിനുള്ള പിന്തുണ അറിയിക്കുന്നത്. 984 A3 വലിപ്പമുള്ള പേപ്പർ ഉപയോഗിച്ചാണ് അക്രിലിക് പൈന്റിങ്ങിലൂടെ മെസ്സിച്ചിത്രം ഒരുക്കിയത്. വെള്ളയും കറുപ്പും നിറത്തിലുള്ള മെസ്സിക്ക് 1319 ചതുരശ്ര അടിയാണ് വലിപ്പം.

പഠന സമയം കഴിഞ്ഞ് ലഭിക്കുന്ന ഇടവേളകളിലാണ് ആഷിക്കിന്റെ ചിത്രംവര. അങ്ങനെ ഒരുമാസമെടുത്താണ് മെസ്സിയുടെ ചിത്രം വരച് തീർത്തത്. ക്രമത്തിൽ നമ്പറിട്ട് ഓരോ പേജും നിരത്തി രണ്ട് മണിക്കൂർ സമയമെടുത്താണ് തൃപ്പനച്ചിയിലെ ഓഡിറ്റോറിയത്തിൽ ഈ ചിത്രം പ്രദർശനത്തിനൊരുക്കിയത്. ഖത്തർ വേൾഡ് കപ്പിൽ തന്റെ ഇഷ്ടതാരം ലോക കിരീടം ഉയർത്തുന്നതും കണ്ട്, ലോകകപ്പിന് ശേഷം ആ ചിത്രം വരയ്ക്കണമെന്നാണ് ആഷിക്കിന്റെ ആഗ്രഹം.



A native of Malappuram drew a picture of Messi as big as an auditorium

TAGS :

Next Story