Quantcast

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെത്തിയ ക്വാമി പെപ്ര ചില്ലറക്കാരനല്ല, ആളൊരു പുലി

ലിബിയ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നും താരത്തെ നോട്ടമിട്ടിരുന്നുവെങ്കിലും ഒടുവിൽ ബ്ലാസ്റ്റേഴ്‌സിലൂടെ താരം ഇന്ത്യയെ തെരഞ്ഞെടുക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-08-21 06:10:13.0

Published:

21 Aug 2023 5:49 AM GMT

കേരള ബ്ലാസ്റ്റേഴ്സ്
X

കൊച്ചി: ഐ.എസ്.എല്ലിൽ ഇത്തവണ കപ്പടിച്ചേ മടങ്ങൂ എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പുകളിലാണ് മഞ്ഞപ്പട ക്യാമ്പ്. ഇപ്പോഴിതാ പുതിയൊരു സൈനിങ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നു.

ഘാനൻ മുന്നേറ്റ താരാമയ ക്വാമി പെപ്രയാണ് പുതുതായി ടീമിൽ എത്തിയത്. രണ്ട് വർഷത്തെ കരാറിൽ 22 കാരനായ താരം 2025 വരെ ബ്ലാസ്റ്റേഴ്സിലുണ്ടാകും. ഘാനക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഇസ്രാഈൽ എന്നിവിടങ്ങളിലെ ഫസ്റ്റ് ഡിവിഷൻ ലീഗുകളിൽ കളിച്ച പരിചയസമ്പത്തുമായാണ് ക്വാമി വരുന്നത്. ഘാന പ്രീമിയർ ലീഗിൽ കിങ് ഫൈസൽ എഫ്.സിക്ക് വേണ്ടിയുള്ള മികവാർന്ന പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയത്.

13 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളെ ആദ്യ സീസണില്‍(2019) നേടിയുള്ളൂവെങ്കിലും 2020-21 സീസണാണ് താരത്തിന്റെ തലവര മാറ്റിയത്. 12 ഗോളുകളോടെ ഗോൾവേട്ടക്കാരിൽ ടീമിലെ ഒന്നാമനും ലീഗിലെ രണ്ടാമനും ആകാൻ താരത്തിനായി. ഈ പെരുമയുമായി 2021ൽ ദക്ഷിണാഫ്രിക്കയിലെ ഒർലാൻഡോ പൈറേറ്റ്‌സ് എഫ്.സിയിലേക്ക് ക്വാമി നീങ്ങി. അവിടെയും സ്വാധീനം സൃഷ്ടിക്കാൻ താരത്തിനായി. സീസണിലെ താരമായി തെരഞ്ഞെടുത്തത് ക്വാമിയെ.

പുറമെ ലീഗിലെ യുവതാര പട്ടികയിൽ ഇടം നേടാനും അദ്ദേഹത്തിനായി. അരങ്ങേറ്റ സീസണിൽ തന്നെ അവിടെ ഏഴ് ഗോളുകൾ താരം അടിച്ചുകൂട്ടിയിരുന്നു. അതേസമയം ക്വാമിയുടെ വരവിനെ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോക്കിക്കാണുന്നത്.

ക്വാമി ടീമിലെ പ്രധാന താരമാണെന്നും അദ്ദേഹത്തിന്റെ കഴിവും ശാരീരിക ക്ഷമതയും ടീമിന് വലിയ മുതൽകൂട്ടാകുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിങ് ഡയരക്ടർ കരോളിസ് സ്‌കിൻകിസ് പറഞ്ഞു. ഈ വേഗതയിലും കഴിവിലുമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെവന്റ് വീണത്‌. ലിബിയ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നും താരത്തെ നോട്ടമിട്ടിരുന്നുവെങ്കിലും ഒടുവിൽ ബ്ലാസ്റ്റേഴ്‌സിലൂടെ താരം ഇന്ത്യയെ തെരഞ്ഞെടുക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നതിലും ഇന്ത്യയിൽ കളിക്കാൻ അവസരം ലഭിച്ചതിലും സന്തോഷവാനാണെന്ന് പെപ്ര വ്യക്തമാക്കി.

TAGS :

Next Story