Quantcast

ആഫ്കോണിൽ ഇനി ക്വാർട്ടർഫൈനൽ പോരാട്ടങ്ങളുടെ നാളുകൾ

ജനുവരി ഒൻപതിന് സെന​ഗലും മാലിയും തമ്മിലാണ് ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം

MediaOne Logo

Sports Desk

  • Published:

    7 Jan 2026 11:32 PM IST

ആഫ്കോണിൽ ഇനി ക്വാർട്ടർഫൈനൽ പോരാട്ടങ്ങളുടെ നാളുകൾ
X

റാബത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ (ആഫ്കോൺ) ഇനി ക്വാർട്ടർഫൈനൽ പോരാട്ടങ്ങളുടെ നാളുകളാണ്. ജനുവരി 9ന് സെനഗലും മാലിയും തമ്മിലുള്ള മത്സരത്തോടെയാണ് ക്വാർട്ടർഫൈനൽ മത്സരങ്ങൾക്ക് തുടക്കമാകുക.

ജനുവരി ഒൻപതിന് ടാൻജിയറിൽ നടക്കുന്ന ആദ്യ ക്വാർട്ടർഫൈനലിൽ 2021ലെ ചാമ്പ്യന്മാരായ സെനഗലിനെ മാലി നേരിടും. റൗണ്ട് ഓഫ് സ്ക്സ്റ്റീനിൽ മാലി ടുണീഷ്യയെയും സെനഗൽ സുഡാനെയുമാണ് പുറത്താക്കിയത്.അതേ ദിവസം തന്നെ നടക്കുന്ന മറ്റൊരു ക്വാർട്ടർ മത്സരത്തിൽ ആതിഥേയരായ മൊറോക്കോ, അഞ്ച് തവണ ചാമ്പ്യന്മാരായ കാമറൂണിനെ നേരിടും. റൗണ്ട് ഓഫ് സ്ക്സ്റ്റീനിൽ മൊറോക്കോ ടാൻസാനിയയെയും കാമറൂൺ ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ചു.

തിങ്കളാഴ്ച നടന്ന റൗണ്ട് ഓഫ് സ്ക്സ്റ്റീൻ മത്സരത്തിൽ ബുർക്കിന ഫാസോയെ പരാജയപ്പെടുത്തി ഐവറി കോസ്റ്റ് ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമദ് ഡിയാലോയുടെ പ്രകടനം നിർണായകമായി. 2010ന് ശേഷം ആദ്യമായാണ് ഐവറി കോസ്റ്റ് ആഫ്കോണിൽ ക്വാർട്ടർഫൈനലിലെത്തുന്നത്. ജനുവരി പത്തിന് ഐവറി കോസ്റ്റ് ഈജിപ്തിനെ നേരിടും. തുടർന്ന് നൈജീരിയ അൾജീരിയയെ നേരിടും. റൗണ്ട് ഓഫ് സ്ക്സ്റ്റീനിൽ അൾജീരിയ കോംഗോയെയും നൈജീരിയ മൊസാംബിക്കിനെയും പരാജയപ്പെടുത്തി.

ജനുവരി 14, 15 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. ജനുവരി 19നാണ് ഫൈനൽ.

TAGS :

Next Story