Quantcast

പെനാൽറ്റി ഗോളടിച്ച് റൊണാൾഡോ; അൽനസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ

1995ന് ശേഷം ആദ്യമായാണ് അൽ നസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് സെമി കളിച്ചത്‌

MediaOne Logo

Sports Desk

  • Updated:

    2023-08-10 05:47:20.0

Published:

10 Aug 2023 4:47 AM GMT

അൽനസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ
X

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളിൽ അൽനസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ. സെമിഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ടീം അൽ ഷുർത്വയെ തോൽപ്പിച്ചത്. 75ാം മിനിട്ടിലാണ് റൊണാൾഡോ ഗോൾ നേടിയത്. ഇതോടെ ആഗസ്ത് 12ന് അൽഹിലാലുമായി അൽനസ്ർ ഫൈനൽ മത്സരം കളിക്കും.

1995ന് ശേഷം ആദ്യമായാണ് അൽ നസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് സെമിയിലെത്തിയത്. റൊണാൾഡോ എഫക്ടിൽ ടീമിന് ഫൈനലിൽ എത്താനും സാധിച്ചു. സെമിയോടെ തുടർച്ചയായ മൂന്നാം മത്സരത്തിലും റൊണാൾഡോ സ്‌കോർ ചെയ്തിരിക്കുകയാണ്. മൊറോക്കൻ ക്ലബ് രാജ സിഎക്കെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ റൊണാൾഡോയടക്കം തിളങ്ങിയതോടെ ടീം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. മത്സരത്തിന്റെ 19-ാം മിനിറ്റിലായിരുന്നു റോണോയുടെ ഗോൾ. ആഗസ്ത് മൂന്നിന് സമേലേക്കുമായുള്ള മത്സരത്തിലും താരം ഗോളടിച്ചിരുന്നു.

റൊണാൾഡോയ്ക്ക് പുറമേ സുൽത്താൻ അൽ ഗനാം, സെകോ ഫൊഫാന എന്നിവരും അൽ നസ്റിനായി ലക്ഷ്യം കണ്ടു. അബ്ദുല്ലാ മദുവിന്റെ ഓൺഗോളാണ് രാജാ സി.എക്ക് ലഭിച്ചത്.

റൊണാൾഡോ സൗദി ക്ലബ് അൽ നസ്‌റിലേക്ക് കൂടുമാറിയത് വലിയ വാർത്തയായിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിൽ നിന്നാണ് റൊണാൾഡോ വൻ തുകയ്ക്ക് കൂടുമാറിയത്. സൗദി പ്രോ ലീഗിൽ അൽനസ്‌റിനായി കളിക്കുന്ന 38കാരനായ താരം 2023ൽ ടീമിനും ദേശീയ ടീമിനുമായി 28 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളാണ് നേടിയത്.

കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ സൗദി അറേബ്യൻ ക്ലബിലെത്തുന്നത്. 1,700 കോടി വാർഷിക പ്രതിഫലമുള്ള അൽനസ്‌റുമായുള്ള കരാറിൽ രണ്ടര വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. കോച്ച് ടെൻ ഹാഗിനെക്കുറിച്ചുള്ള പരസ്യപ്രതികരണത്തിനു പിന്നാലെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ് ക്രിസ്റ്റ്യാനോയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു സൗദി ക്ലബ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

Al Nasser reached the Arab Club Champions Cup final after defeating al shorta

TAGS :

Next Story