റയലിന്റെ പടിയിറങ്ങാൻ കാർവഹാലും അലാബയും ; അവസാന മത്സരത്തിൽ ഇന്ന് അത്‍ലറ്റിക് ക്ലബിനെതിരെ

മാഡ്രിഡ് : റയൽ മാഡ്രിഡ് കുപ്പായത്തിലെ അവസാന മത്സരത്തിനൊരുങ്ങി ഡാനി കാർവഹാലും ഡേവിഡ് അലാബയും. ലാലിഗയിലെ അവസാന മത്സരത്തിൽ അത്‌ലറ്റിക് ക്ലബാണ് റയലിന് എതിരാളി. ഇന്ത്യൻ സമയം രാത്രി 12:30ന് റയലിന്റെ ഹോം ഗ്രൗണ്ടായ ബെർനബ്യുവിലാണ് മത്സരം.
റയൽ മാഡ്രിഡ് അക്കാദമിയിലൂടെ കളി പഠിച്ച കാർവഹാൽ, റയൽ മാഡ്രിഡ് ബി, ബയർ ലെവർകൂസൻ ടീമുകളിൽ കളിച്ച ശേഷം 2013ൽ റയൽ സീനിയർ ടീമിൽ ഇടംപിടിച്ചു, പിന്നീട് തുടർച്ചയായ 13 സീസണുകളിൽ റയലിനായി റൈറ്റ് ബാക്ക് റോളിൽ കളിച്ച താരം ടീമിനൊപ്പം 6 ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
2021ൽ ബയേൺ വിട്ട് റയലിലേക്ക് ചേക്കേറിയ അലാബ കഴിഞ്ഞ് രണ്ട് സീസണിൽ തുടർച്ചയായ പരിക്കുകൾ കാരണം പുറത്തായിരുന്നു. റയലിനായി ലെഫ്റ്റ് ബാക്ക്, സെന്റർ ബാക്ക് റോളുകളിൽ ഇറങ്ങാറുള്ള താരം ടീമിലെ ഉയർന്ന ശമ്പളകാരിൽ ഒരാളായിരുന്നു.
Next Story
Adjust Story Font
16

