Quantcast

അൽ നസ്‍ർ എഫ്.സി പരിശീലകൻ റൂഡി ​ഗാർഷ്യയെ പുറത്താക്കി

സൗദി പ്രോ ലീ​ഗിൽ 53- പോയിന്റുമായി രണ്ടാമതാണ് അൽ നസ്‍ർ എഫ്.സി

MediaOne Logo

Web Desk

  • Updated:

    2023-04-14 05:50:17.0

Published:

13 April 2023 3:52 PM GMT

അൽ നസ്‍ർ എഫ്.സി പരിശീലകൻ റൂഡി ​ഗാർഷ്യയെ പുറത്താക്കി
X

റിയാദ്: ക്രിസ്ത്യാനോ റൊണാൾ‍ഡോ നിലവിൽ കളിക്കുന്ന അൽ നസ്‍ർ എഫ്.സി അവരുടെ പരിശീലകനായ റൂഡി ​ഗാർഷ്യയെ പുറത്താക്കി. കളിക്കാരുമായുളള ബദ്ധത്തിലെ വീഴ്ച്ചയും മോശം തന്ത്രങ്ങളുമാണ് പരിശീലകനെ ടീം പുറത്താക്കാനിടയാക്കിയത്. ജനുവരിയിൽ ടീമിൽ ചേർന്ന ക്രിസ്ത്യാനോ റൊണാൾഡോയുമായും റൂഡി ​ഗാർഷ്യക്ക് അത്ര നല്ല ബദ്ധമല്ല. ക്രിസ്ത്യാനോ റൊണാൾഡോയുമായി ബദ്ധം വഷളായതാണ് പരിശീലകനെ പെട്ടെന്ന് പുറത്താക്കാൻ ക്ലബ്ബിനെ പ്രേരിപ്പിച്ചത്.

ക്രിസ്ത്യാനോയുടെ രണ്ടാം വരവിൽ മാഞ്ചസ്റ്റർ യുണൈറ്റ‍ഡിന്റെ ഒലെ ​ഗുണ്ണർ സോൾഷ്യറിനും പരിശീലക സ്ഥാനം നഷ്ടമായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ അൽ-ഫൈഹയുമായുള്ള 0-0 ന് മോശം സമനിലയ്ക്ക് ശേഷം ഗാർഷ്യ കളിക്കാർക്കാരുടെ പ്രകടനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. "കളിക്കാരുടെ പ്രകടനത്തിൽ ഞാൻ തൃപ്തനല്ല. കഴിഞ്ഞ കളിയുടെ അതേ നിലവാരത്തിൽ കളിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു (അൽ-അദാലയ്‌ക്കെതിരെ 5-0 വിജയം), പക്ഷേ അത് നടന്നില്ല. സൗദി പ്രോ ലീ​ഗിൽ 53- പോയിന്റുമായി രണ്ടാമതാണ് അൽ നസ്‍ര്‍ എഫ്.സി.

TAGS :

Next Story