ഒനാനയെ ടീമിലെത്തിക്കാൻ നീക്കവുമായി ട്രാബ്സോൺസ്‌പോർ

ലണ്ടൻ : മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാമറൂണിയൻ ഗോൾക്കീപ്പർ ആന്ദ്രേ ഒനാനയെ ടീമിലെത്തിക്കാനൊരുങ്ങി തുർക്കി ക്ലബ് ട്രാബ്സോൺസ്‌പോർ. ലോണാടിസ്ഥാനത്തിലാണ് 29 കാരനായ താരത്തെ ട്രാബ്സോൺസ്‌പോർ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്.
ഇക്കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബെൽജിയൻ ക്ലബായ റോയൽ ആന്റ്വെർപ്പിൽ നിന്നും യുവ ഗോൾക്കീപ്പർ സീൻ ലമെൻസിനെ യുനൈറ്റഡ് ടീമിലെത്തിച്ചിരുന്നു. ഇതോടെയാണ് ഒനാനയെ മറ്റൊരു ക്ലബ്ബിലേക്ക് വിടാൻ ടീം തീരുമാനിക്കുന്നത്.
2023 ൽ ഇന്റർ മിലാനിൽ നിന്നും ഏതാണ്ട് 60 മില്യൺ ഡോളർ ചിലവിട്ടതാണ് യുനൈറ്റഡ് ഒനാനയെ ടീമിലെത്തിച്ചത്.
Next Story
Adjust Story Font
16

