നോട്ടിങ്ഹാമിന്റെ പുതിയ പരിശീലകനായി ആംഗെ പോസ്റ്റെകോഗ്ലു

ലണ്ടൻ : നൂനോ എസ്പിരിറ്റോയെ പുറത്താക്കിയതിന് പിന്നാലെ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. മുൻ ടോട്ടൻഹാം പരിശീലകനായിരുന്ന ആംഗെ പോസ്റ്റെകോഗ്ലുവിനെയാണ് പുതിയ പരിശീലകനായി പ്രഖ്യാപിച്ചത്. ആസ്ട്രേലിയക്കാരനായ ആംഗെ പോസ്റ്റെകോഗ്ലു കഴിഞ്ഞ രണ്ട് സീസണുകളിൽ ടോട്ടൻഹാം പരിശീലകനായിരുന്നു.
ആംഗെക്ക് കീഴിലാണ് ടോട്ടൻഹാം കഴിഞ്ഞ സീസൺ യൂറോപ്പ ലീഗ് ജേതാക്കളായത്. 2008 ന് ശേഷം ക്ലബ് ഷെൽഫിലെത്തിക്കുന്ന ആദ്യ കിരീടമായിരുന്നുവിത്. ഈ സീസണിന് മുന്നോടിയായി അപ്രതീക്ഷിതമായാണ് ടോട്ടൻഹാം പോസ്റ്റെകോഗ്ലുവിനെ പുറത്താക്കിയത്.
Next Story
Adjust Story Font
16

