Quantcast

അസംതൃപ്തനായി അൻസു ഫാതി, ബാഴ്സയിലേക്ക് മെസ്സിയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു

ഈയടുത്ത് തന്നെ ലയണൽ മെസ്സിയുടെ പിതാവ് ജോർജ്ജ് മെസ്സിയുമായി ബാഴ്സലോണ പ്രസിഡന്റ് ലപോർട്ട കൂടിക്കാഴ്ച നടത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-29 15:41:20.0

Published:

29 March 2023 3:30 PM GMT

അസംതൃപ്തനായി അൻസു ഫാതി, ബാഴ്സയിലേക്ക് മെസ്സിയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു
X

കളിക്കാൻ സമയമില്ലാത്തതിനാൽ ബാഴ്‌സലോണ വിടണമെന്ന് അൻസു ഫാതിയോട് പിതാവ് ബോറി ഫാതി. ബാഴ്‌സലോണ പരിശീലകനായ സാവി ഹെർണാണ്ടസിന്റെ കീഴിൽ 20 കാരനായ അൻസു ഫാതി 38 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, എന്നാൽ അതിൽ 27മത്സരങ്ങളിലും പകരക്കാരനായാണ് അവസരം ലഭിച്ചത്. ഇത്തരം ഒരു സാഹചര്യത്തിൽ താരം അസംതൃപതനാണ്. ഇതിനു പിന്നാലെ ലയണൽ മെസ്സിയെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരാൻ റാഫിഞയെയും അൻസു ഫാതിയെയും ഒഴിവാക്കാൻ ബാഴ്‌സലോണ തയ്യാറാണെന്നുളള റിപ്പോർട്ടുകളും വരുന്നത്.

പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാർ ജൂണിൽ അവസാനിക്കും. ടീം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിനാൽ മെസ്സി പാരീസിൽ തുടരാനുള്ള സാധ്യത വളരെ കുറവാണ്. ഏഴ് വർഷത്തിനിടെ അഞ്ചാം തവണയാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് അവസാന 16- ൽ നിന്നു പുറത്താകുന്നത്. ബയേൺ മ്യൂണിക്കിനോട് 3-0 - ന് തോറ്റാണ് ഇത്തവണ പുറത്തായത്.

ബാഴ്‌സ ലയണൽ മെസ്സിയെ സ്വപ്നം കാണുന്നത് തുടരുന്നു, അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നത് എന്നത്തേക്കാളും കൂടുതൽ സാധ്യമാണെന്ന് അവർ വിശ്വസിക്കുന്നു. ബാഴ്‌സലോണ മെസ്സിയെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരുന്നതിന് മുമ്പ് അവർക്ക് അവരുടെ ടീമിൽ മെസ്സിക്കായി ഇടം സൃഷ്ടിക്കേണ്ടതുണ്ട്. ഫെയർ പ്ലേ നിയമം പാലിക്കണമെങ്കിൽ ചില കളിക്കാരെ ഒഴിവാക്കണം.

എൽ നാഷനൽ റിപ്പോർട്ട് അനുസരിച്ച്, ലാ ലിഗയിലെ തന്റെ ആദ്യ മാസങ്ങളിലെ പ്രകടനം പിന്നീട് പ്രകടിപ്പാക്കാൻ പരാജയപ്പെട്ട റാഫിഞയെയാരിക്കും ആദ്യം ഒഴിവാക്കാൻ സാധ്യത. ക്യാമ്പ് നൗ വിടാൻ സാധ്യതയുള്ള മറ്റൊരു കളിക്കാരൻ അൻസു ഫാതിയാണ്.യുവതാരം പുറത്താകാൻ സാധ്യതയുള്ളതിനാൽ, ക്ലബ്ബിന് കാര്യമായ ഫണ്ട് സ്വരൂപിക്കാനും ലയണൽ മെസ്സിക്ക് 10-ാം നമ്പർ ജേഴ്‌സി ഉറപ്പാക്കാനും കഴിയും.

ഈയടുത്ത് തന്നെ ലയണൽ മെസ്സിയുടെ പിതാവ് ജോർജ്ജ് മെസ്സിയുമായി ബാഴ്സലോണ പ്രസിഡന്റ് ലപോർട്ട കൂടിക്കാഴ്ച നടത്തിയിരുന്നു.

"ഞങ്ങൾ ലോകകപ്പിനെക്കുറിച്ചും ലിയോയ്ക്കുള്ള ആദരവിനെക്കുറിച്ചും സംസാരിച്ചു . അവൻ ഇപ്പോൾ പിഎസ്ജിയിലാണ്, അതിനാൽ അദ്ദേഹത്തിന് മടങ്ങിവരാനാകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.മുമ്പ് എനിക്ക് ഒരു തീരുമാനമെടുക്കേണ്ടി വന്നു. എല്ലാറ്റിനുമുപരിയായി ക്ലബ്ബ്. ആ സമയത്ത് ഞങ്ങൾക്ക് ഒരു നല്ല ഫെയർ പ്ലേ ഉണ്ടായിരുന്നില്ല, എനിക്ക് ഇപ്പോഴും അതിൽ സങ്കടമുണ്ട്. എനിക്ക് ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നു, ഞാൻ ക്ലബ് തിരഞ്ഞെടുത്തു. പാരീസിൽ ഞങ്ങൾ പരസ്പരം കണ്ടിരുന്നു.

ബാഴ്സലോണ പ്രസി‍‍ഡന്റിന്റെ ഈ വാക്കുകളും മെസ്സി ആരാധകർക്ക് സന്തോഷവും പ്രതീക്ഷയും പകരുന്നതാണ്. അർജന്റീനക്കായി ലോകകപ്പ് ഉൾപ്പെടെ അന്താരാഷ്ട്ര കിരീടങ്ങളും മെസ്സി നേടിയിട്ടും, കറ്റാലൻപ്പടയുടെ കപ്പിത്താനായി മെസ്സിയില്ലാത്തത് ആരാധകർക്ക് സങ്കടമായിരുന്നു.

TAGS :

Next Story