Quantcast

അർജന്റീന ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു ; പൗലോ ഡിബാല, മാർക്കസ് അകുന്യ എന്നിവർ പുറത്ത്

MediaOne Logo

Sports Desk

  • Published:

    29 May 2026 7:49 AM IST

അർജന്റീന ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു ; പൗലോ ഡിബാല, മാർക്കസ് അകുന്യ എന്നിവർ പുറത്ത്
X

ബ്യുണസ് ഐറസ് : ലോകകപ്പിനുള്ള അർജന്റീനയുടെ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ച് പരിശീലകൻ ലയണൽ സ്കലോണി. ആറാം ലോകകപ്പിനിറങ്ങുന്ന സൂപ്പർ താരം ലയണൽ മെസ്സി നയിക്കുന്ന 26 സ്‌ക്വാഡിൽ 2022 ലോകകപ്പ് ജേതാക്കളായ നിരയിലെ 16 താരങ്ങളുണ്ട്. പൗലോ ഡിബാല, മാർകസ് അകുന്യ എന്നിവർ പുറത്തായപ്പോൾ പരിക്കിന്റെ പിടിയിലുള്ള ക്രിസ്റ്റ്യൻ റൊമേറോ ടീമിൽ ഉൾപ്പെട്ടു.

ഡിബാല, അകുന്യ എന്നിവർക്ക് പുറമെ ഗോൾകീപ്പർ അർമാനി, പെസ്സല്ല, യുവാൻ ഫൊയ്ത്ത്, എയ്ഞ്ചൽ ഡി മരിയ, എയ്ഞ്ചൽ കൊറേയ, ഗൈഡോ റോഡ്രിഗസ്, പാപ്പു ഗോമസ് എന്നിവരാണ് ചാമ്പ്യൻ നിരയിൽ നിന്നും പുറത്തായത്. അത്‌ലറ്റികോ മാഡ്രിഡ് ഗോൾകീപ്പർ യുവാൻ മുസ്സോ, കോമോയുടെ നിക്കോ പാസ്, അത്‌ലറ്റികോ മാഡ്രിഡ് മുന്നേറ്റ താരങ്ങളായ തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി തുടങ്ങിയവർ ടീമിലെത്തി.

ടീം :

ഗോൾകീപ്പർ : യുവാൻ മുസ്സോ, ഗെനെർമോ റുള്ളി, എമിലിയാനോ മാർട്ടിനസ്

പ്രതിരോധ നിര : ലെനാർഡോ ബലേർഡി, നിക്കോളാസ് ടഗാലിഫിക്കോ, ലിസാൻഡ്രോ മാർട്ടിനസ്, ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ഫകുണ്ടോ മെഡീന, നിക്കോളാസ് ഒട്ടമെൻഡി, നാഹ്വെൽ മോളീന

മധ്യനിര : ലിയാൻഡ്രോ പരാഡെസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ, വാലന്റീൻ ബാർകോ, എക്സെക്വിൽ പലാസിയോസ്, അലക്സിസ് മക്കാലിസ്റ്റാർ, എൻസോ ഫെർണാണ്ടസ്

മുന്നേറ്റ നിര : ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, നിക്കോളാസ് ഗോൺസാൽവസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, ലൗതാരോ മാർട്ടിനസ്, നിക്കോ പാസ്

TAGS :

Next Story