Quantcast

വെനസ്വേലയെ തകര്‍ത്ത് അര്‍ജന്‍റീന; ജയം 3-1ന്

ഞായറാഴ്ച ബ്രസീലിനെതിരെയാണ്​ അർജന്‍റീനയുടെ അടുത്ത മത്സരം

MediaOne Logo

Web Desk

  • Updated:

    2021-09-03 03:39:42.0

Published:

3 Sep 2021 3:33 AM GMT

വെനസ്വേലയെ തകര്‍ത്ത് അര്‍ജന്‍റീന; ജയം 3-1ന്
X

ലോകകപ്പ്​ യോഗ്യത റൗണ്ടിൽ അർജന്‍റീനയ്ക്ക്​ തകര്‍പ്പന്‍ ജയം. വെനസ്വേലയെ 3-1നാണ്​ ​ അര്‍ജന്‍റീന തോല്‍പ്പിച്ചത്. ലോതാരോ മാർട്ടിനസ്​ , ജോക്വിൻ കൊറിയ, എയ്ഞ്ചൽ കൊറിയ എന്നിവരാണ്​ അർജന്‍റീനക്കായി ഗോള്‍ നേടിയത്​. ഇഞ്ചുറി സമയത്ത്​ യെഫേഴ്​സൺ സോറ്റെൽഡോയാണ്​ വെനസ്വേലയ്ക്കായി ഗോളടിച്ചത്.

മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുന്നതിന്​ തൊട്ടുമുമ്പായാണ് മാർട്ടിനസ്​ അർജന്‍റീനക്കായി ആദ്യ ഗോളടിച്ചത്​. 71ആം മിനിറ്റിലായിരുന്നു രണ്ടാമത്തെ ഗോൾ. പകരക്കാരനായി ഇറങ്ങിയ ജോക്വിന്‍ കൊറിയയുടെ വകയായിരുന്നു ആ ഗോൾ. മെസിയുടെ കാലിൽ നിന്ന്​ മാർട്ടിനസിലെത്തിയ പന്ത്​ ബോക്​സിലേക്ക്​ ഓടിക്കയറിയ എയ്ഞ്ചല്‍ ​കൊറിയക്ക്​ ലഭിക്കുകയായിരുന്നു. പിന്നാലെ മൂന്നാമത്തെ ഗോളും പിറന്നു. വെനസ്വേല ഗോൾകീപ്പർ ഫാറിനസ്​ തടുത്തിട്ട ശേഷം റീബൗണ്ടായി വന്ന പന്ത്​ വലയിലാക്കിയാണ്​ കൊറിയ സ്​കോർ ചെയ്​തത്​.

ഇഞ്ച്വറി സമയത്ത്​ വാറിലൂടെയാണ്​ വെനസ്വേലയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്​. സോറ്റെൽഡോയുടെ കിക്ക്​ അർജന്‍റീന ഗോൾകീപ്പറെ മറികടന്നു വലയിലായി. 32ആം മിനിറ്റില്‍‌ അഡ്രിയാന്‍ മാര്‍ട്ടിനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് വെനസ്വേല കളിച്ചത്.

ഏഴ്​ മത്സരങ്ങളിൽ നിന്ന്​ 15 പോയിന്‍റുമായി പട്ടികയിൽ രണ്ടാമതാണ്​ അർജന്‍റീന. 19 പോയിന്‍റുമായി ബ്രസീലാണ്​ ഒന്നാമത്​. ഞായറാഴ്ച കരുത്തരായ ബ്രസീലിനെതിരെയാണ്​ അർജന്‍റീനയുടെ അടുത്ത മത്സരം.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബെൽജിയവും പോളണ്ടും ജർമനിയും ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിൻ സ്വീഡനോട് തോറ്റു. ഇറ്റലിയെ സമനിലയിൽ തളച്ച് ബൾഗേറി കരുത്ത് കാട്ടി.

TAGS :

Next Story