അർജന്റീന - സ്‌പെയ്ൻ ഫൈനലിസിമ മത്സരം മാറ്റിവെച്ചു; ഖത്തറിൽ നടക്കാനിരിക്കുന്ന മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു

ദോഹ: ഇറാൻ - ഇസ്രായേൽ സംഘർഷത്തെ തുടർന്ന് മാർച്ച് അവസാനം നടത്താൻ നിശ്ചയിച്ചിരുന്ന അർജന്റീന - സ്‌പെയ്ൻ ഫൈനലിസിമ മത്സരം മാറ്റിവെച്ചു. ഖത്തറിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാം മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായി ഖത്തർ എഫ്എ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വിവരം പുറത്ത് വിട്ടത്.
മാർച്ച് 27ന് ഖത്തറിലെ ലുസെയിൽ സ്റ്റേഡിയത്തിൽ വെച്ചാണ് യുവേഫ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയ്നും കോപ്പ അമേരിക്ക ചാമ്പ്യന്മാരെ അർജന്റീനയും തമ്മിലുള്ള ഫൈനലിസിമ മത്സരം നടത്താൻ നിശ്ചയിച്ചിരുന്നത്. യുവേഫ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ സംഘർഷ സാഹചര്യം പരിഗണിച്ചാണ് മത്സരം മാറ്റി വെച്ചത്.
ജൂണിലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ആരാധകർ ഉറ്റ് നോക്കിയിരുന്ന മത്സരമാണ് അർജന്റീന - സ്‌പെയ്ൻ പോരാട്ടം. അതിന് പുറമെ മാർച്ച് 26 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ മത്സരങ്ങളും മാറ്റിവെച്ചു. സെർബിയ, ഈജിപ്റ്റ്, സൗദി അറേബ്യ, ഖത്തർ ടീമുകളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
Adjust Story Font
16

