ഡെർബിയിൽ ടോട്ടനത്തെ തകർത്ത് ആർസനൽ; ഹാട്രിക്കടിച്ച് എബ്രിച്ചേ എസെ

ലണ്ടൻ: നോർത്ത് ലണ്ടൻ ഡെർബിയിൽ ടോട്ടനത്തിനെതിരെ ആർസനലിന് തകർപ്പൻ ജയം. എബ്രിച്ചേ എസെയുടെ ഹാട്രിക്കിന്റെ ബലത്തിലാണ് ഗണ്ണേഴ്‌സിന്റെ ജയം. ട്രോസാർഡാണ് ആർസനലിന്റെ ആദ്യ ഗോൾ നേടിയത്. ടോട്ടനത്തിനായി രണ്ടാം പകുതിയിൽ റീചാർലിസൺ ആശ്വാസഗോൾ കണ്ടെത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ ആറ് പോയിന്റിന്റെ ലീഡുമായി ആർസനൽ മുന്നിലാണ്.
ആദ്യ പകുതിയുടെ 36 മിനിറ്റിൽ മൈക്കൽ മറിനോയുടെ പാസിൽ ലിയാൻഡ്രോ ട്രോസാർഡ് ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചു. മിനിട്ടുകൾക്കകം വിങ്ങിലൂടെ മുന്നേറിയ ടിംബർ ബോക്സിലേക്ക് ബോൾ നൽകുന്നു. അത് ഡിഫൻഡ് ചെയ്‌തെങ്കിലും ഗണ്ണേഴ്‌സ് താരം ഡെക്ലൻ റൈസ് അത് പിടിച്ചെടുത്തു. റൈസിന്റെ ഫസ്റ്റ് ടൈം പാസ് ലഭിച്ച എസെ രണ്ട് ടച്ചെടുത്ത് ഗോളിലേക്ക് പായിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എബ്രിച്ചേ എസെ മത്സരത്തിലെ രണ്ടാം ഗോളും നേടി. അതിനിടെയാണ് ടോട്ടനത്തിന്റെ ആദ്യ ഷോട്ട് ഓൺ ട്രാഗേറ്റ് വരുന്നതും അത് ഗോളായി മാറുന്നതും കണ്ടു. പൊസിഷനിൽ നിന്ന് കയറി നിന്നിരുന്ന ഡേവിഡ് റയയുടെ മുകളിലൂടെ റീചാർലിസൺ ടോട്ടനത്തിന്റെ ഗോൾ നേടി. അധികം വൈകാതെ തന്നെ 76 മിനിറ്റിൽ ട്രോസാർഡിന്റെ അസ്സിസ്റ്റിൽ എസെ തന്റെ ഹാട്രിക്ക് ഗോളും മത്സരത്തിൽ ഗണ്ണേഴ്‌സിന്റെ നാലാം ഗോളും സ്കോർ ചെയ്തു.
Adjust Story Font
16

