പ്രീമിയർ ലീഗിൽ സിറ്റിയെ വീഴ്ത്തി ആസ്റ്റൺവില്ല; ക്രിസ്റ്റൽ പാലസ് കടന്ന് ആർസനൽ മുന്നോട്ട്
തോൽവിയോടെ മാഞ്ചസ്റ്റർ സിറ്റി നാലാംസ്ഥാനത്തേക്ക് വീണു

ലണ്ടൻ: പ്രീമിയർ ലീഗിൽ ആർസനലിനും ആസ്റ്റൺ വില്ലക്കും ജയം. ഗണ്ണേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് ക്രിസ്റ്റൽ പാലസിനെ വീഴ്ത്തിയപ്പോൾ സിറ്റിയുടെ വിജയകുതിപ്പിനാണ് ആസ്റ്റൺ വില്ല തടയിട്ടത്. ജയത്തോടെ ആർസനൽ പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനം സുരക്ഷിതമാക്കി.
സ്വന്തം തട്ടകമായ എമറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ 39ാം മിനിറ്റിൽ എബറേചി ഇസ നേടിയ ഗോളിലാണ് ആർസനൽ ഒന്നാംസ്ഥാനം നേടിയത്. ആസ്റ്റൺവില്ലക്കെതിരെ 1-0 നാണ് സിറ്റിയുടെ ജയം. 19ാം മിനിറ്റിൽ മാറ്റി കാഷ് ആതിഥേയർക്കായി വിജയഗോൾ നേടി. തുടർ ജയവുമായി മുന്നേറിയ പെപ് ഗ്വാർഡിയോളക്കും സംഘവും തോൽവിയോടെ നാലാംസ്ഥാനത്തേക്ക് വീണു. മറ്റൊരു മത്സരത്തിൽ ബോൺമൗത്ത് എതിരില്ലാത്ത രണ്ട് ഗോളിന് നോട്ടിങ്ഹാം ഫോറസ്റ്റിനെ കീഴടക്കി.
Next Story
Adjust Story Font
16

