ഗോളടിച്ച് ഹാവെട്‌സ്; ആൻഫീൽഡിൽ ലിവർപൂളിനെതിരെ ആർസനലിന് ചരിത്ര ജയം, സിറ്റിയെ മറികടന്ന് തലപ്പത്ത്
14 വർഷത്തിന് ശേഷമാണ് ലിവർപൂൾ തട്ടകമായ ആൻഫീൽഡിൽ ഗണ്ണേഴ്‌സ് ജയം സ്വന്തമാക്കുന്നത്

ലണ്ടൻ: അത്യന്തം ആവേശകരമായ മത്സരത്തിൽ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആർസനൽ. 16ാം മിനിറ്റിൽ കായ് ഹാവെട്‌സ് നേടിയ ഗോളിനാണ് ഗണ്ണേഴ്‌സിന്റെ വിജയം. 14 വർഷത്തിന് ശേഷമാണ് ലിവർപൂൾ തട്ടകമായ ആൻഫീൽഡിൽ ആർസനൽ ജയം സ്വന്തമാക്കുന്നത്. നേരത്തെ 2012ലാണ് ക്ലബ് ആൻഫീൽഡ് കീഴടക്കിയത്.
അവസാനം കളിച്ച കരബാവോ കപ്പ് നാലാം റൗണ്ടിൽ നാലാംഡിവിഷൻ ക്ലബ് ഫ്‌ളീറ്റ് വുഡിനോട് തോറ്റ് പുറത്തായ ഗണ്ണേഴ്‌സിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായി ലിവർപൂളിനെതിരായ മത്സരം. ഹാവെട്‌സിനെ സ്‌ട്രൈക്കറാക്കിയുള്ള പരിശീലകന്റെ തന്ത്രം വിജയിക്കുന്നതാണ് കളിയിൽ കണ്ടത്. മറുപടി ഗോളിനായി ലിവർപൂൾ നടത്തിയ ശ്രമങ്ങളെല്ലാം സന്ദർശകരുടെ പ്രതിരോധമതിലിൽ തട്ടി തകർന്നു. അവസാന മിനിറ്റുകളിൽ നിർണായ നീക്കങ്ങളുമായി സമനില ഗോളിനായി ആതിഥേയർ പരിശ്രമിച്ചെങ്കിലും ഗണ്ണേഴ്‌സ് കോട്ട ഭേദിക്കാനായില്ല. ഡേവിഡ് റയ മികച്ച സേവുകളുമായി കളംനിറഞ്ഞു. ജയത്തോടെ ആർസനൽ പ്രീമിയർ ലീഗ് തലപ്പത്തേക്ക് മടങ്ങിയെത്തി. മാഞ്ചസ്റ്റർ സിറ്റിയേക്കാൾ മൂന്ന് പോയന്റ് വ്യത്യാസത്തിലാണ് തലപ്പത്തേക്ക് മുന്നേറിയത്.
Adjust Story Font
16

