Quantcast

ഫൈനലിലെ തോൽവിക്ക് പിന്നാലെ റാഷ്ഫോർഡിന് നേരെ വംശീയാധിക്ഷേപം; താരത്തിന് പിന്തുണ അറിയിച്ച് മാഞ്ചസ്റ്റർ ടീം

യൂറോപ്പ ലീഗ് ഫൈനലിൽ ടീം തോൽവി വഴങ്ങിയതിന് പിന്നാലെ വംശീയാധിക്ഷേപത്തിന് ഇരയായതായി മാഞ്ചസ്റ്റർ താരം മാർക്കസ് റാഷ്ഫോർഡിന്റെ വെളിപ്പെടുത്തൽ.

MediaOne Logo

Shefi Shajahan

  • Published:

    27 May 2021 8:10 AM GMT

ഫൈനലിലെ തോൽവിക്ക് പിന്നാലെ റാഷ്ഫോർഡിന് നേരെ വംശീയാധിക്ഷേപം; താരത്തിന് പിന്തുണ അറിയിച്ച് മാഞ്ചസ്റ്റർ ടീം
X

യൂറോപ്പ ലീഗ് ഫൈനലിൽ ടീം തോൽവി വഴങ്ങിയതിന് പിന്നാലെ വംശീയാധിക്ഷേപത്തിന് ഇരയായതായി മാഞ്ചസ്റ്റർ താരം മാർക്കസ് റാഷ്ഫോർഡിന്റെ വെളിപ്പെടുത്തൽ. വിയ്യാറയലിനെതിരെ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങുകയായിരുന്നു. ഇതിനുപിന്നാലെയാണ് താൻ സോഷ്യൽ മീഡിയയിലൂടെ വംശീയാധിക്ഷേപത്തിന് ഇരയായ വിവരം റാഷ്ഫോർഡ് പുറത്തുപറയുന്നത്.

മത്സരത്തിനിടെ ഒരു ഗോളവസരം റാഷ്ഫോർഡിന്റെ അടുക്കൽ നിന്ന് നഷ്ടമായിരുന്നു. ഇതിൽ കലിപൂണ്ട ആരാധകരാണ് താരത്തിനെതിരെ വംശീയാധിക്ഷേത്തിന് തുനിഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ നിരവധി വംശീയാധിക്ഷേപ സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് റാഷ്ഫോർഡ് ട്വിറ്റർ ഹാൻഡിലിലൂടെ വ്യക്തമാക്കി.




റാഷ്ഫോർഡിന്റെ ട്വീറ്റിന് പിന്നാലെ സംഭവത്തെ അപലപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും പ്രസ്താവന ഇറക്കിയിട്ടുണ്ട്.





നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ആദ്യ അഞ്ചു കിക്കുകളും ഇരു ടീമുകളും വലയിലെത്തിച്ചതോടെ മത്സരം പിന്നെ ടൈബ്രേക്കറിലേക്ക് നീണ്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 11-ാം കിക്കെടുത്ത ഗോൾകീപ്പർ ഡേവിഡ് ഡിഹിയക്ക് പിഴച്ചതോടെ കിരീടം വിയ്യാറയലിന് സ്വന്തമായി.

TAGS :

Next Story