Quantcast

'ബാഴ്‌സലോണക്കായി മെസിക്ക് ഫ്രീ ആയി കളിക്കാമായിരുന്നു'; ബാഴ്‌സ പ്രസിഡണ്ട്

2003ല്‍ ബാഴ്സലോണയ്ക്കൊപ്പം ചേര്‍ന്ന മെസ്സി ക്ലബിന്റെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായാണ് ക്ലബ് വിട്ടത്

MediaOne Logo

Web Desk

  • Published:

    9 Oct 2021 11:23 AM GMT

ബാഴ്‌സലോണക്കായി മെസിക്ക് ഫ്രീ ആയി കളിക്കാമായിരുന്നു; ബാഴ്‌സ പ്രസിഡണ്ട്
X

ബാഴ്‌സലോണ വിട്ട സൂപ്പര്‍ താരം മെസി ബാഴ്‌സലോണക്ക് വേണ്ടി വേതനം വാങ്ങാതെ കളിക്കും എന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു എന്ന് ബാഴ്‌സലോണ പ്രസിഡന്റ് ലപോര്‍ട. മെസിയുടെ വേതന കരാര്‍ ലാലിഗ അംഗീകരിക്കാത്തത് കൊണ്ടായിരുന്നു മെസിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നത്. തനിക്ക് മെസിയോട് ഫ്രീ ആയി കളിക്കുമോ എന്ന് ചോദിക്കാന്‍ ആകുമായിരുന്നില്ല. മെസി അങ്ങനെ കളിച്ചോട്ടെ എന്ന് ഇങ്ങോട്ട് ചോദിക്കും എന്ന ചെറിയ പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നു, ലപോര്‍ട പറഞ്ഞു.

പി എസ് ജിയുടെ സമ്മര്‍ദ്ദം വളരെ വലുതായിരുന്നു എന്നും തനിക്ക് ഒന്നും ചെയ്യാന്‍ ആകുമായിരുന്നില്ല ബാഴ്‌സലോണ പ്രസിഡന്റ് പറഞ്ഞു. മെസ്സി ഫ്രീ ആയി കളിക്കാന്‍ തയ്യാറായിരുന്നു എങ്കില്‍ ലാലിഗ അതിനു സമ്മതിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലപോര്‍ടയുടെ പ്രസ്താവനയോട് പ്രതികരണവുമായി മെസി രംഗത്തെത്തിയതായി ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 'ക്ലബില്‍ താന്‍ തുടരില്ലെന്ന് ബാഴ്‌സലോണ പ്രഖ്യാപിച്ചപ്പോള്‍ എന്റെ ഭാവിയെ കുറിച്ച് ഞാന്‍ ഓര്‍ത്തു, അപ്പോഴാണ് പിഎസ്ജി ഓഫറുമായി രംഗത്തെത്തിയത്. മറ്റൊരു മാര്‍ഗം തന്റെ മുന്നിലില്ലായിരുന്നു'. മെസി പറഞ്ഞതായി ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

2003ല്‍ ബാഴ്സലോണയ്ക്കൊപ്പം ചേര്‍ന്ന മെസ്സി ക്ലബിന്റെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായാണ് ക്ലബ് വിട്ടത്. 778 കളികളില്‍നിന്നായി 672 ഗോളാണ് താരത്തിന്റെ സമ്പാദ്യം.പത്ത് ലാലിഗയും നാല് ചാംപ്യന്‍സ് ലീഗ് ട്രോഫിയുമടക്കം 34 കിരീടങ്ങളാണ് താരം ബാഴ്സയ്ക്ക് നേടിക്കൊടുത്തത്.

TAGS :

Next Story