Quantcast

റെക്കോര്‍ഡ് തുകക്ക് ബെന്‍ വൈറ്റ് ആഴ്‍സനലില്‍

സീനിയര്‍ താരങ്ങളായ ഹെക്ടര്‍ ബെല്ലറിനെയും ഗ്രാനിറ്റ് സാക്കയെയും ക്ലബില്‍ നിലനിര്‍ത്തുക എന്നതാണ് ആര്‍ട്ടേറ്റയുടെ അടുത്ത ലക്ഷ്യം

MediaOne Logo

Web Desk

  • Updated:

    2021-07-31 02:27:07.0

Published:

31 July 2021 2:11 AM GMT

റെക്കോര്‍ഡ് തുകക്ക് ബെന്‍ വൈറ്റ് ആഴ്‍സനലില്‍
X

ഇംഗ്ലണ്ട് പ്രതിരോധ താരം ബെന്‍ വൈറ്റ് ആഴ്‍സനല്‍. ബ്രൈറ്റണില്‍ നിന്ന് 50 മില്യണ്‍ പൗണ്ടിന് (514 കോടി) താരം ആഴ്‌സനലിലെത്തിയത്. 5 വര്‍ഷത്തെ കരാറിലാണ് താരം ഒപ്പിട്ടത്. ബ്രൈറ്റണ് വേണ്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കഴിഞ്ഞ സീണണില്‍ മികച്ച കഴി കാഴ്ച വെച്ച ബെന്‍ വൈറ്റ് ആഴ്‌സനല്‍ മാനേജര്‍ മൈക്കല്‍ ആര്‍ട്ടേറ്റേറ്റയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായിരുന്നു. ക്ലബിന്റെ വില കൂടിയ മൂന്നാമത്തെ താരമാണ് ബെന്‍ വൈറ്റ്.

സീനിയര്‍ താരങ്ങളായ ഹെക്ടര്‍ ബെല്ലറിനെയും ഗ്രാനിറ്റ് സാക്കയെയും ക്ലബില്‍ നിലനിര്‍ത്തുക എന്നതാണ് ആര്‍ട്ടേറ്റയുടെ അടുത്ത ലക്ഷ്യം. സാക്കയെ റോമയും ബെല്ലറിനെ അത്‌ലറ്റികോ മാഡ്രിഡും താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ആഴ്‌സനലിന് ഇരുവരെയും ടീമില്‍ നിലനിര്‍ത്താനാണ് താല്‍പര്യം. അടുത്ത സീണണില്‍ കരാര്‍ അവസാനിക്കുന്ന ഇരുവരുടെയും കരാര്‍ പുതുക്കാനുള്ള ശ്രമത്തിലാണ് ആഴ്‌സനല്‍.

TAGS :

Next Story