Quantcast

പ്രെസ്റ്റിയാനിക്ക് യുവേഫയുടെ വിലക്ക്; വംശീയാധിക്ഷേപം റിപ്പോർട്ടിൽ പരാമർശിട്ടില്ല

MediaOne Logo

Sports Desk

  • Published:

    24 April 2026 8:26 PM IST

പ്രെസ്റ്റിയാനിക്ക് യുവേഫയുടെ വിലക്ക്; വംശീയാധിക്ഷേപം റിപ്പോർട്ടിൽ പരാമർശിട്ടില്ല
X

സൂറിച്ച്: റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഹോമോഫോബിക് പരാമർശം നടത്തിയ ബെൻഫിക്ക താരം ജിയാൻലൂക്ക പ്രെസ്റ്റിയാനിക്ക് യുവേഫ ആറ് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ചയാണ് അധികൃതർ ഈ നടപടി പ്രഖ്യാപിച്ചത്. റിപ്പോർട്ടിൽ വംശീയാധിക്ഷേപത്തെ കുറിച്ച് പരാമർശിച്ചിട്ടില്ലായെന്നും യുവേഫ വ്യക്തമാക്കി.

യുവേഫയുടെ തീരുമാനമനുസരിച്ച് ഇതിനോടകം തന്നെ താരം ഒരു മത്സരത്തിൽ താത്കാലിക വിലക്ക് നേരിട്ടതിനാൽ ഇനി അഞ്ചു മത്സരങ്ങളുടെ വിലക്ക് മാത്രമാണ് നിലവിലുള്ളത്. അതിൽ രണ്ട് മത്സരങ്ങളിലേക്ക് വിലക്ക് മാത്രമാണ് പ്രത്യക്ഷത്തിൽ താരത്തിനുമേൽ ഏർപെടുത്തിയിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലെ സസ്പെൻഷൻ രണ്ട് വർഷത്തെ നിരീക്ഷണ കാലയളവിന് വിധേയമായിരിക്കും.

ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് ആദ്യ പാദ മത്സരത്തിൽ, റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരെ അധിക്ഷേപകരമായ പരാമർശം നടത്തിയതായി ഈ അർജന്റീന വിങ്ങർക്കെതിരെ ആരോപണമുണ്ട്. മത്സരത്തിൽ റയൽ മാഡ്രിഡ് 1-0 ന് വിജയിച്ചിരുന്നു. പ്രെസ്റ്റിയാനി തന്റെ ജേഴ്സി കൊണ്ട് വായ മൂടിപ്പിടിച്ച് വിനീഷ്യസിനോട് സംസാരിക്കുന്നത് ടെലിവിഷൻ ദൃശ്യങ്ങളിൽ വ്യകതവുമാണ്.

എന്നാൽ താരം ആ ആരോപണം നിഷേധിക്കുകയും താൻ പറഞ്ഞത് വിനിഷ്യസിന് വ്യക്തമായില്ലയെന്നുമാണ് പറഞ്ഞത്. ഫിഫയോടൊപ്പം ചേർന്ന് വിലക്ക് അത്രാഷ്‍ട്ര മത്സരങ്ങളിലും ഏർപെടുത്താനാണ് യുവേഫയുടെ തീരുമാനം.

TAGS :

Next Story