ദേശീയ ഗെയിംസ് ഫുട്ബോള്‍: കേരളത്തെ തോല്‍പിച്ച് ബംഗാളിന് സ്വര്‍ണം
2022 ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് വെള്ളി

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് വെള്ളി. ഫൈനലില്‍ കരുത്തരായ ബംഗാളിനോടാണ് കേരളം തോറ്റത്. ഇതോടെ നേട്ടം വെള്ളിയിലൊതുങ്ങി. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ തോല്‍വി. ഹാട്രിക് നേടിയ ബംഗാള്‍ നായകന്‍ നരോ ഹരി ശ്രേഷ്ഠയാണ് ടീമിന്റെ വിജയശില്‍പ്പി. റോബി ഹന്‍സ്ഡ, അമിത് ചക്രവര്‍ത്തി എന്നിവരും ടീമിനായി വലകുലുക്കി. ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകള്‍ വന്നത്. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളും പിറന്നു.
Next Story
Adjust Story Font
16

