Quantcast

'ഐബൻ ദോലിങ്ങിനെതിരെ വംശീയാധിക്ഷേപം'; ബംഗളൂരു താരത്തിനെതിരെ പരാതിയുമായി ആരാധകക്കൂട്ടായ്മ

  • കൊച്ചിയില്‍ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ബംഗളൂരുവിനെ ബ്ലാസ്‌റ്റേഴ്‌സ് തോൽപിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-22 09:18:45.0

Published:

22 Sep 2023 9:17 AM GMT

KBFC fan group Manjappada asks action against the racial gestures by Bengaluru FC player Ryan Williams towards Aiban Dohling of Kerala Blasters , Aiban Dohling, Ryan Williams, Aiban Dohling-Ryan Williams controversy, Aiban Dohling racis controversy
X

കൊച്ചി: ഐ.എസ്.എൽ പുതിയ സീസണിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി. ഇന്നലെ കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഐബൻ ദോലിങ്ങിനെ ബംഗളൂരു എഫ്.സിയുടെ റയാൻ വില്യംസ് അധിക്ഷേപിച്ചെന്നു പരാതി. ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയാണ് പരാതിയുമായി രംഗത്തെത്തിയത്.

ഇന്നലെ കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. വംശീയതയോട് ഒട്ടും സഹിഷ്ണുതയില്ലെന്നും ഐബനോട് റയാൻ ചെയ്ത നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും മഞ്ഞപ്പട എക്‌സിൽ കുറിച്ചു. സംഭവത്തിൽ റയാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനോടും ഐ.എസ്.എൽ മാനേജ്‌മെന്റിനോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ബംഗളൂരുവിനെ ബ്ലാസ്‌റ്റേഴ്‌സ് തോൽപിച്ചിരുന്നു. നായകൻ അഡ്രിയാൻ ലൂണയുടെ ഗോളും ബംഗളൂരുവിന്റെ കസിയ വീൻഡോർപ്പിന്റെ സെൽഫ് ഗോളുമാണ് മഞ്ഞപ്പടയെ തുണച്ചത്. പകരക്കാരനായി ഇറങ്ങിയ കർട്ടിസ് മെയിനാണ് ബംഗളൂരുവിനായി ലക്ഷ്യംകണ്ടത്.

Summary: ''Must act decisively against the racial gestures by Bengaluru FC player Ryan Williams towards Aiban Dohling of Kerala Blasters : Asks KBFC fan group Manjappada

TAGS :

Next Story