Quantcast

ഇട്ടിട്ടു പോകാൻ ബ്ലാസ്റ്റേഴ്‌സ് വെറുമൊരു ടീമല്ല, 'വികാരമാണ്'

എന്നും മഞ്ഞയണിഞ്ഞ കടൽ നിങ്ങൾക്കായി ആർത്തിരമ്പാൻ ഉണ്ടാകും'

MediaOne Logo

Web Desk

  • Published:

    21 March 2022 4:45 AM GMT

ഇട്ടിട്ടു പോകാൻ ബ്ലാസ്റ്റേഴ്‌സ് വെറുമൊരു ടീമല്ല, വികാരമാണ്
X

മൂന്നാം തവണയും ഐഎസ്എൽ കിരീടം നഷ്ടപ്പെട്ടെങ്കിലും അടക്കാനാവാത്ത സങ്കടം ഉള്ളിലൊതുക്കി ഓരോ ബ്ലാസ്‌റ്റേഴ്‌സ് ആരാധകനും പറയും 'ഇട്ടിട്ടു പോകില്ല, ബ്ലാസ്റ്റേഴ്‌സ് ഞങ്ങൾക്ക് വെറുമൊരു ടീമല്ല വികാരമാണ്. എന്നും മഞ്ഞയണിഞ്ഞ കടൽ നിങ്ങൾക്കായി ആർത്തിരമ്പാൻ ഉണ്ടാകും'.

ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയം മഞ്ഞപുതച്ചപ്പോൾ കേരളത്തിന്റെ ഓരോ തെരുവുകളിലും കൂറ്റൻ സക്രീനിൽ കളികണ്ടത് എത്ര പേരാണെന്ന കണക്കുകൾ ഇല്ല. ഒന്നുറപ്പായിരുന്നു കഴിഞ്ഞ ദിവസം കേരളം സംസാരിച്ചത് ബ്ലാസ്റ്റേഴ്‌സിനെ കുറിച്ചായിരുന്നു.



കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക കാണിക്കൂട്ടമായ മഞ്ഞപ്പടയ്ക്ക് പുറമെ കൂട്ടായ്മകൾ, സംഘടനകൾ, യുവജന ക്ലബുകൾ തുടങ്ങി വിവിധ ഗ്രൂപ്പുകൾ കൂടി സ്‌ക്രീനിങ് ഏറ്റെടുത്തതോടെ കേരളത്തിൽ എല്ലായിടത്തും ഫുട്‌ബോൾ നിറഞ്ഞു നിന്നു. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് ആൾക്കൂട്ടം ഉണ്ടാകാറുണ്ടെങ്കിലും ഒരു ക്ലബ് ഫുട്‌ബോൾ ഫൈനൽ മത്സരത്തിനു വേണ്ടി ഇത്രയധികം സന്നാഹം കേരളത്തിൽ ആദ്യമായിരുന്നു.

TAGS :

Next Story