Quantcast

സ്വിസ് ഗോൾമുഖത്ത് ബ്രസീൽ താരങ്ങൾ; ഇരുട്ടിലായി സ്റ്റേഡിയം

നിമിഷ നേരം മൈതാനത്തും ഗാലറിയിലും ആശങ്ക പടര്‍ന്നു

MediaOne Logo

Web Desk

  • Updated:

    2022-11-29 11:12:49.0

Published:

29 Nov 2022 11:08 AM GMT

സ്വിസ് ഗോൾമുഖത്ത് ബ്രസീൽ താരങ്ങൾ; ഇരുട്ടിലായി സ്റ്റേഡിയം
X

ദോഹ: ഗ്രൂപ്പ് ജിയിൽ ബ്രസീൽ സ്വിറ്റ്‌സർലന്റ് പോരാട്ടം ആവേശകരമായി മുന്നേറുന്നു. ഒന്നാം പകുതിയവസാനിക്കാൻ മിനിറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. 44ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി ഒരു കോർണർ കിക്ക്. കിക്കെടുക്കാൻ ബ്രസീലിയൻ താരം റഫീഞ്ഞ കോർണറിന് അടുത്തേക്ക്. പെട്ടെന്ന് സ്റ്റേഡിയത്തിൽ ലൈറ്റ് അണഞ്ഞു. മൈതാനത്തും ഗാലറിയിലും നിമിഷ നേരത്തേ ആശങ്ക. ഉടന്‍ തന്നെ വീണ്ടും ലൈറ്റ് തെളിഞ്ഞ് കളി തുടർന്നു.

തിങ്കളാഴ്ച സ്റ്റേഡിയം 974 ലാണ് മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ലൈറ്റ് അണഞ്ഞത്. ഇതിന്‍റെ കാരണം എന്താണെന്ന് ഇനിയും ഫിഫ വ്യക്തമാക്കിയിട്ടില്ല. ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായാണ് മത്സരം നടക്കുന്നതിനിടെ ലൈറ്റ് അണയുന്നത്. മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റസര്‍ലന്‍റിനെ പരാജയപ്പെടുത്തി.

84 ാം മിനിറ്റില്‍ കസമിറോയാണ് ബ്രസീലിനായി വലകുലുക്കിയത്. ജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയ ബ്രസീല്‍ ജി ഗ്രൂപ്പില്‍ ആറു പോയിന്റുമായി ഒന്നാമതാണ്. ആദ്യ മത്സരം ജയിച്ച സ്വിറ്റ്സർലൻഡ് മൂന്നുപോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

TAGS :

Next Story