ബ്രൂണോ ഫെർണാണ്ടസിന് ഹാട്രിക്; സോസിഡാഡിനെ തകർത്ത് യുനൈറ്റഡ്

മാഞ്ചസ്റ്റർ: യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെ തരിപ്പണമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക് ഗോളുകളുടെ മികവിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് യുനൈറ്റഡിന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി സ്കോർ 5-2 ആയി. വിജയത്തോടെ യുനൈറ്റഡ് ക്വാർട്ടറിലേക്ക് മുന്നേറി.
മത്സരത്തിൽ മൈക്കൽ ഒയർബസൽ നേടിയ പെനൽറ്റി ഗോളിലൂടെ സോസിഡാഡാണ് ആദ്യം ഗോൾ നേടിയത്.എന്നാൽ 16ാം മിനുറ്റിലും 50ാം മിനുറ്റിലും ലഭിച്ച പെനൽറ്റികൾ ഗോളാക്കി മാറ്റി ബ്രൂണോ ഫെർണാണ്ടസ് യുനൈറ്റഡിനെ മുന്നിലെത്തിച്ചു. 63ാം മിനുറ്റിൽ ജോൺ ആരംബുരു ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ സോസിഡാഡിന് മത്സത്തിലേക്ക് തിരിച്ചുവരാനായില്ല. 87ാം മിനുറ്റിൽ ബ്രൂണോ ഹാട്രിക് പൂർത്തിയാക്കിയപ്പോൾ ഇഞ്ച്വറി ടൈമിൽ ഡിയഗോ ഡാലോ ഗോൾപട്ടിക നിറച്ചു.
മത്സരത്തിലുലടനീളം യുനൈറ്റഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബ്രൂണോ ഫെർണാണ്ടസ്, ഡോർഗു, സിർക്സീ, കസെമിറോ എന്നിവരെല്ലാം നിറഞ്ഞുകളിച്ചു.
Adjust Story Font
16

