Quantcast

റയൽ പരിശീലകൻ അൻസലോട്ടി ബ്രസീലിലേക്കില്ല; പിൻമാറ്റത്തിനുള്ള കാരണമിതാണ്

അഞ്ച് സീസണുകളിലായി റയലിനെ പരിശീലിപ്പിച്ച അൻസലോട്ടി സ്പാനിഷ് ക്ലബിനൊപ്പം പത്ത് കിരീടങ്ങൾ സ്വന്തമാക്കി.

MediaOne Logo

Web Desk

  • Published:

    30 Dec 2023 5:15 AM GMT

റയൽ പരിശീലകൻ അൻസലോട്ടി ബ്രസീലിലേക്കില്ല; പിൻമാറ്റത്തിനുള്ള കാരണമിതാണ്
X

മാഡ്രിഡ്: ബ്രീസീൽ ടീമിനെ പരിശീലിപ്പിക്കാൻ കാർലോ എൻസലോട്ടിയെത്തില്ല. സ്പാനിഷ് ക്ലബ് റയൽമാഡ്രിഡുമായി 2026 ജൂൺ 30 വരെ താരം കരാർ ദീർഘിപ്പിച്ചു. ഇതോടെ ഏറെ നാളെത്തെ അഭ്യൂഹങ്ങൾക്കാണ് വിരാമമായത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലടക്കം മങ്ങിയ ഫോമിൽ കളിക്കുന്ന ബ്രീസിൽ ടീമിന് വലിയ ആഘാതമാണ് ഇറ്റാലിയൻ പരിശീലകന്റെ ഈ പിൻമാറ്റം.ബ്രസീൽ ടീമിന്റെ പരിശീലകനായി 2024 ൽ അൻസലോട്ടിയെത്തുമെന്ന തരത്തിൽ ചർച്ച നടന്നിരുന്നു.

നിലവിൽ ബ്രസീൽ ഫുട്‌ബോളിൽ നടക്കുന്ന ആഭ്യന്തര തർക്കങ്ങളും അൻസലോട്ടിയുടെ പിൻമാറ്റത്തിന് കാരണമാക്കിയെന്നാണ് കരുതുന്നത്. ഫുട്‌ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കൻ ടീമിന് ഫിഫയുടെ താക്കീത് ലഭിച്ചിരുന്നു. ഫുട്‌ബോൾ കോൺഫെഡറേഷൻ സ്ഥാനത്തുനിന്ന് എഡ്‌നാൾഡോ റോഡ്രിഗസിനെ കോടതി പുറത്താക്കിയതും റയൽ പരിശീലകന്റെ പിൻമാറ്റത്തിലേക്ക് നയിച്ചു. അൻസലോട്ടിയെ എത്തിക്കാനായി എഡ് നാൾഡോ കാര്യമായ ശ്രമം നടത്തിയിരുന്നു. ബ്രസീൽ പ്രസിഡന്റ് ലുന ഡാസിൽവക്ക് ഇറ്റാലിയൻ പരിശീലകനെ കൊണ്ടുവരുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. അടുത്തകാലത്തൊന്നും ബ്രസീൽ ടീമിനൊരു വിദേശ പരിശീലകനെത്തിയിരുന്നില്ല.

അഞ്ച് സീസണുകളിലായി റയലിനെ പരിശീലിപ്പിച്ച അൻസലോട്ടി സ്പാനിഷ് ക്ലബിനൊപ്പം പത്ത് കിരീടങ്ങൾ സ്വന്തമാക്കി. രണ്ട് വീതം ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് , കോപ്പ ഡെൽറേ, ലാലീഗ, സൂപ്പർ കപ്പ് എന്നിവയെല്ലാം റയൽ ഷെൽഫിലെത്തിച്ചു.

TAGS :

Next Story