16ാം വയസിൽ ഫുട്‌ബോൾ ലോകകപ്പിൽ ചരിത്രനേട്ടവുമായി കാസി ഫെയർ
കൊളംബിയയ്‌ക്കെതിരേ കളിക്കാനിറങ്ങിയപ്പോള്‍ താരത്തിന്റെ പ്രായം വെറും 16 വയസ്സും 26 ദിവസവും മാത്രമാണ്.

സിഡ്നി: ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ പന്ത് തട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ദക്ഷിണ കൊറിയയുടെ കാസി ഫെയറിന്. 16 വയസാണ് കാസിയുടെ പ്രായം. കൊളംബിയയ്‌ക്കെതിരെ കളിക്കാനിറങ്ങിയതോടെയാണ് കാസി ഈ റെക്കോഡ് സ്വന്തമാക്കിയത്.
ഇതോടെ ലോകകപ്പില്‍ കളിക്കാന്‍ ഗ്രൗണ്ടിലിറങ്ങുന്ന വനിതാ, പുരുഷ കളിക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി. പകരക്കാരിയായാണ് കാസി ഗ്രൗണ്ടിലെത്തിയത്. കൊളംബിമത്സരത്തിൽ ദക്ഷിണകൊറിയ 2-0ന് പരാജയപ്പെട്ടിരുന്നു
യയ്‌ക്കെതിരെ കളിക്കാനിറങ്ങിയപ്പോള്‍ താരത്തിന്റെ പ്രായം വെറും 16 വയസ്സും 26 ദിവസവും മാത്രമാണ്. 1999 വനിതാ ലോകകപ്പില്‍ നൈജീരിയയുടെ ഐഫിയാനി ചിയേജിനെ സ്ഥാപിച്ച റെക്കോഡ് ഇതോടെ പഴങ്കഥയായി.
ചിയേജിനെ ആദ്യമായി കളിക്കാനിറങ്ങിയപ്പോള്‍ പ്രായം 16 വയസ്സും 34 ദിവസവുമായിരുന്നു. കൊളംബിയക്കെതിരായ മത്സരത്തില്‍ സ്‌ട്രൈക്കറായ താരം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. മത്സരം 2-0ത്തിന് ദക്ഷിണ കൊറിയ പരാജയപ്പെടുകയും ചെയ്തു. മത്സരത്തില്‍ കാസി 17 മിനിറ്റ് കളിച്ചു.
🆕 record alert! 🇰🇷@TheKFA's Casey Phair is the youngest ever player to make a #FIFAWWC appearance (16 years 26 days).
— FIFA Women's World Cup (@FIFAWWC) July 25, 2023
Adjust Story Font
16

