Quantcast

തോറ്റ് തോറ്റ് ചെൽസി പതിനൊന്നാമത്; ബ്രെന്റ്‌ഫോർഡിനെതിരെ രണ്ട് ഗോൾ തോൽവി

ചെൽസി പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 11-ാം സ്ഥാനത്താണ്.

MediaOne Logo

Web Desk

  • Published:

    28 Oct 2023 7:44 PM IST

Chelsea loss match against brentford
X

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വീണ്ടും തോൽവി. ബ്രെന്റ്‌ഫോർഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെൽസിയെ തോൽപ്പിച്ചത്. ഏതൻ പിന്നോക്ക്, ബ്രയാൻ എംബ്യൂമോ എന്നിവരാണ് ബ്രെന്റ്‌ഫോർഡിനായി ഗോൾ നേടിയത്. തുടർച്ചയായ തോൽവികൾ വേട്ടയാടുന്ന ചെൽസി പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 11-ാം സ്ഥാനത്താണ്.

10 കളികളിൽ മൂന്നു ജയവും നാല് തോൽവിയും രണ്ട് സമനിലയുമുള്ള ചെൽസിക്ക് 12 പോയിന്റാണുള്ളത്. അവസാനത്തെ അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ചെൽസിക്ക് ജയിക്കാനായത്. രണ്ട് കളികളിൽ തോൽവിയും ഒരു കളി സമനിലയുമായിരുന്നു.

10 കളികളിൽ 26 പോയിന്റുള്ള ടോട്ടൻഹാം ആണ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. ഒമ്പത് കളികളിൽ 21 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സനലും രണ്ടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ടോട്ടൻഹാം അവസാന അഞ്ച് മത്സരത്തിൽ നാലിലും ജയിച്ചു.

TAGS :

Next Story