ലോങ്ങ്, ലോങ്ങ്, ലോങ്ങ് റേഞ്ചർ; ഗോൾ കീപ്പർ സാമിക് മിത്രയുടെ ഗോളിൽ ഡെംപോക്കെതിരെ സമനില പിടിച്ച് ചെന്നൈയിൻ എഫ്സി

ബാംബോലിം: ഇന്ന് നടന്ന ചെന്നൈയിൻ എസ്.സി - ഡെംപോ എഫ്‌സി സൂപ്പർ കപ്പ് പോരാട്ടത്തിൽ സ്വന്തം ബോക്സിൽ നിന്ന് ഗോൾ നേടി ചെന്നൈയിൻ കീപ്പർ സാമിക് മിത്ര. മത്സരത്തിൽ ആദ്യ മുന്നിലെത്തിയ ഡെംപോയെ സമനില പിടിച്ചത് കീപ്പറുടെ ഗോളിലൂടെയാണ്. മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇരു ടീമുകളും സൂപ്പർ കപ്പിൽ നിന്ന് പുറത്തായി.
മത്സരത്തിൽ സെമി പ്രതീക്ഷകൾ നിലനിർത്താനായാണ് ഡെംപോ ഇറങ്ങിയതെങ്കിൽ ഒരു വിജയമെങ്കിലും തങ്ങളുടെ ബെൽറ്റിലാക്കാനായിരുന്നു ചെന്നൈയിൻ ഇറങ്ങിയത്. തുടക്കത്തിലേ ഡെംപോയുടെ അധിപത്യമായിരുന്നു കണ്ടത്. 18, 19 മിനിറ്റുകളിലായി രണ്ടു ഫ്രീകിക്കുകളാണ് അവർക്ക് ലഭിച്ചത്. സുന്ദരമായ ഫ്രീകിക്കിലൂടെ ഫോർവേഡ് ശുഭം റാവത്ത് 25ാം മിനിറ്റിൽ ഡെംപോക്ക് ലീഡ് നൽകി. പിന്നാലെ തന്നെ അത്ഭുകരമായ ഗോളിലൂടെ ചെന്നൈ ക്യാപ്റ്റനുമായ ഗോൾ കീപ്പർ സാമിക് മിത്ര സമനില പിടിച്ചു. ബോക്സിനുള്ളിൽ പന്ത് കയ്യിലാക്കിയ മിത്ര എതിർ ഗോൾകീപ്പർ കുറച്ച് മുന്നിലായി നിൽക്കുന്നത് കണ്ടയുടൻ സ്വന്തം ബോക്സിൽ നിന്ന് ഷോട്ട് ഉതിർത്തു. എതിർ ബോക്സിന് തൊട്ടു മുന്നിലായി ഒരു വട്ടം പന്ത് നിലത്ത് കുത്തിയ ശേഷം മുമ്പിലേക്ക് കയറി നിന്നിരുന്ന ഡെംപോ കീപ്പർ ആശിഷ് സിബിയുടെ മുകളിലൂടെ പോസ്റ്റിലേക്ക് കയറി.
ഡെംപോയുടെ മുന്നേറ്റങ്ങളെ ചെന്നൈയിൻ ചെറുത്ത് നിർത്തുന്ന കാഴ്ചയാണ് നമ്മൾ പിന്നീട് കണ്ടത്. നിരവധി ഗോവൻ മുന്നേറ്റങ്ങളെയാണ് ചെന്നൈ ഡിഫെൻഡർമാർ തടഞ്ഞിട്ടത്. 71ാം മിനിറ്റിൽ ചെന്നൈ മുന്നേറ്റ താരം ഇർഫാൻ യാദ്വാദിന്റെ ഹെഡർ ബാറിന് മുകളിലൂടെ പോയി ഇഞ്ചുറി ടൈമിൽ വീണ്ടും ചെന്നൈയിലെ മുന്നിലെത്തിക്ക ഇർഫാന് അവസരം ലഭിച്ചെങ്കിലും അവിടെയും പിഴച്ചു.
Adjust Story Font
16

