വീണ്ടും മെസ്സി മാജിക്; ക്ലബ് ലോകകപ്പിൽ പോർട്ടോയെ വീഴ്ത്തി ഇന്റർ മയാമി
മയാമിക്കൊപ്പം അർജന്റൈൻ താരത്തിന്റെ 50ാം ഗോളാണിത്.

അറ്റലാന്റ: ഫിഫ ക്ലബ് ലോകകപ്പിൽ ലയണൽ മെസ്സിയുടെ കിടിലൻ ഫ്രീ കിക്ക് ഗോളിൽ ഇന്റർ മയാമിക്ക് ജയം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് എഫ്സി പോർട്ടോയെയാണ് തോൽപിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മെസ്സിയുടെ സംഘം രണ്ട് ഗോൾ തിരിച്ചടിച്ചത്. എട്ടാം മിനിറ്റിൽ മയാമിയെ ഞെട്ടിച്ച് പെനൽറ്റിയിലൂടെ പോർട്ടോ വലകുലുക്കി. സാമു അഗീഹോവയാണ് ഗോൾ സ്‌കോറർ.
REF CAM: best view in the house to witness Messi greatness 📹
— DAZN Football (@DAZNFootball) June 19, 2025
Watch the @FIFACWC | June 14 - July 13 | Every Game | Free | https://t.co/i0K4eUtwwb | #FIFACWC #TakeItToTheWorld #MIAFCP pic.twitter.com/ML6YTXmaLC
ഒരു ഗോളിന് പിന്നിൽ നിന്ന മയാമി രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. 47ാം മിനിറ്റിൽ ടെലസ്‌കോ സെഗോവിയ ആതിഥേയ ക്ലബിനായി സമനിലപിടിച്ചു. 54ാം മിനിറ്റിലായിരുന്നു മെസ്സിയുടെ മാജിക്കൽ ഗോൾ വന്നത്. ബോക്സിന് പുറത്തുനിന്ന് കർവ് ചെയ്തുള്ള വിന്റേജ് മെസ്സി ഗോൾ ഇന്ററിന് ജയമൊരുക്കുകയും ചെയ്തു. മയാമിക്കായി മെസ്സിയുടെ 50-ാം ഗോളാണിത്.
History made ✍️
— Inter Miami CF (@InterMiamiCF) June 19, 2025
For the first time, an @MLS team has beaten a European team in an official competition. Records keep coming 📈 Vamos Miami! pic.twitter.com/Z0b0HQc96W
മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മഡ്രിഡ് തകർപ്പൻ ജയം നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അമേരിക്കൻ ക്ലബ് സീറ്റിൽ സൗണ്ടേഴ്‌സിനെയാണ് കീഴടക്കിയത്.
Adjust Story Font
16

