ചരിത്രനേട്ടവുമായി റൊണാള്‍ഡോ;രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ അലി ദെയിയെ മറികടന്നു

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (134) നേടിയ താരവും യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (17) തേടിയ താരവും യുവേഫ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (23) നേടിയ താരവും ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.

MediaOne Logo

Web Desk

  • Updated:

    2021-09-02 01:25:58.0

Published:

2 Sep 2021 1:01 AM GMT

ചരിത്രനേട്ടവുമായി റൊണാള്‍ഡോ;രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ അലി ദെയിയെ മറികടന്നു
X

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറാന്‍ താരം അലി ദെയിയെ ആണ് ക്രിസ്റ്റിയാനോ മറികടന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി 111 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിലാണ് അദ്ദേഹത്തിന്റെ നേട്ടം.

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (134) നേടിയ താരവും യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (17) തേടിയ താരവും യുവേഫ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (23) നേടിയ താരവും ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി 33 ഗോളുകളാണ് പോർച്ചുഗലിനായി റൊണാൾഡോ നേടിയത്. 31 ഗോളുകൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിലൂടെയാണ് നേടിയത്. 19 ഗോളുകൾ നേടിയത് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലൂടെ, 14 ഗോളുകൾ യൂറോ കപ്പിലൂടെ, 7 ഗോളുകൾ ലോകകപ്പിലൂടെ, 4 ഗോളുകൾ യുവേഫ നാഷണൽ ലീഗ്, 2 ഗോളുകൾ കോൺഫെഡറേഷൻ കപ്പിൽ എന്നിങ്ങനെയാണ് റൊണാൾഡോ നേടിയ ഗോളുകൾ.

സോഷ്യല്‍ മീഡിയയിലും ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായികതാരം റൊണാള്‍ഡോയാണ്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരമാണ് റൊണാള്‍ഡോ. വിക്കിപീഡിയയില്‍ 112,000,000 പേരാണ് റൊണാള്‍ഡോയുടെ പേജ് സന്ദര്‍ശിച്ചത്. കായികതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള വിക്കിപീഡിയ പേജും റൊണാള്‍ഡോയുടേതാണ്.

TAGS :

Next Story