Quantcast

ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചത് സൗദി ലീഗ്- ക്രിസ്റ്റ്യാനോ റൊണാൾഡോ

ഒരു വർഷമായി ഞാൻ സൗദിയിൽ ഫുട്‌ബോൾ കളിക്കുന്നു. ആത്മാർത്ഥമായി എനിക്ക് പറയാൻ കഴിയും, സൗദി പ്രോ ലീഗ് ഇപ്പോൾ ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ്.

MediaOne Logo

Web Desk

  • Published:

    20 Jan 2024 6:42 AM GMT

ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചത് സൗദി ലീഗ്- ക്രിസ്റ്റ്യാനോ റൊണാൾഡോ
X

ദുബൈ: ഫ്രഞ്ച് ഫുട്‌ബോൾ ടൂർണമെന്റിനേക്കാൾ മികച്ചതാണ് സൗദി പ്രോ ലീഗെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബായിലെ ഗ്ലോബൽ സോക്കർ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. കഴിഞ്ഞ വർഷം കൂടുതൽ ഗോൾ നേടിയതാരം, ഫാൻസ് ഫേവറേറ്റ് പ്ലെയർ ഓഫ് ദി ഇയർ, ബെസ്റ്റ് മിഡിൽ ഈസ്റ്റ് പ്ലെയർ എന്നീ അവാർഡുകളാണ് താരം ഏറ്റുവാങ്ങിയത്.

' ഫ്രഞ്ച് ലീഗ് ലീഗ് വണ്ണിൽ മികച്ച ഒന്ന് രണ്ട് ടീമുകളുണ്ട്. എന്നാൽ സൗദി ലീഗ് കൂടുതൽ മത്സരാധിഷ്ഠിതമാണ്. ഒരു വർഷമായി ഞാൻ സൗദിയിൽ ഫുട്‌ബോൾ കളിക്കുന്നു. ആത്മാർത്ഥമായി എനിക്ക് പറയാൻ കഴിയും, സൗദി പ്രോ ലീഗ് ഇപ്പോൾ ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ്. സൗദി ലീഗിന്റെ നിലവാരം ഇനിയും ഉയരും' പോർച്ചുഗീസ് സൂപ്പർതാരം പറഞ്ഞു.

അടുത്തിടെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ലീഗിൽ നിന്നടക്കം നിരവധി പ്രധാന താരങ്ങൾ സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയിരുന്നു. ബ്രസീൽ സൂപ്പർതാരം നെയ്മർ, ഫ്രഞ്ച് താരം കരിം ബെൻസെമ, സ്പാനിഷ് താരം ഐമറിക് ലപ്പോർട്ടെ, സെനഗൽ താരം സാദിയോ മാനെ, കലിദോ കുലിബാലി, ഫാബിഞ്ഞോ, എൻകോളോ കാന്റെ തുടങ്ങിയ പ്രധാന താരങ്ങളെത്തിയതോടെ സൗദി ലീഗ് ശ്രദ്ധിക്കപ്പെട്ടിരുന്നു. 2034 ഫിഫ ലോകകപ്പ് വേദിയായി ഫിഫ നിശ്ചയിച്ചതും സൗദിയെയാണ്. ഈ പശ്ചാത്തലത്തിലാണ് സൗദി ലീഗിനെ ഫ്രഞ്ച് ലീഗുമായി താരതമ്യം ചെയ്ത് ക്രിസ്റ്റ്യാനോയെത്തിയത്.

കഴിഞ്ഞ വർഷം ആദ്യമാണ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റെക്കോർഡ് തുകക്ക് റൊണാൾഡോ സൗദി ക്ലബ് അൽ-നസറിലെത്തിയത്. അറേബ്യൻ ക്ലബിൽ മികച്ച പ്രകടനം നടത്തിയ 38 കാരൻ പോയവർഷം കൂടുതൽ ഗോൾനേടിയ താരവുമായി. എർലിങ് ഹാളണ്ട്, കിലിയൻ എംബാപെ, ഹാരി കെയിൻ എന്നിവരെയാണ് മറികടന്നത്.

TAGS :

Next Story