Quantcast

ക്രിസ്റ്റ്യാനോ പടനയിക്കും, സാഞ്ചസും ജോട്ടയും പുറത്ത്; കരുത്തന്മാരുമായി പറങ്കികള്‍

സൂപ്പർ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, പെപെ, ആൻഡ്രെ സിൽവ എന്നിവരെല്ലാം ടീമിൽ ഇടമുറപ്പിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-11-11 04:49:07.0

Published:

11 Nov 2022 3:40 AM GMT

ക്രിസ്റ്റ്യാനോ പടനയിക്കും, സാഞ്ചസും ജോട്ടയും പുറത്ത്; കരുത്തന്മാരുമായി പറങ്കികള്‍
X

ലിസ്ബൺ: ലോകകിരീടത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് മുത്തമിടാനുള്ള അവസാന അവസരം. സ്വന്തം നാടിനായൊരു ലോകകിരീടം നേടിക്കൊടുക്കാനുമുള്ള സുവർണ നിമിഷം. ക്രിസ്റ്റ്യാനോ നായകനായി ഖത്തർ ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പോർച്ചുഗൽ പ്രഖ്യാപിച്ചു.

കരിയറിലെ അഞ്ചാം ലോക മാമാങ്കത്തിനായി ദോഹയിലേക്ക് പറക്കുന്ന ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം പറങ്കിപ്പടയുടെ കിരീടസ്വപ്‌നങ്ങൾക്ക് കരുത്തുപകരാൻ ശക്തരായ യുവനിരയുമുണ്ട്. സൂപ്പർ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, പെപെ, ജുവ ഫെലിക്‌സ്, റാഫേൽ ലിയോ, ആൻഡ്രെ സിൽവ എന്നിവരെല്ലാം ടീമിൽ ഇടമുറപ്പിച്ചപ്പോൾ ശ്രദ്ധേയരായ താരങ്ങളും പുറത്തായിട്ടുണ്ട്.

പി.എസ്.ജി മധ്യനിരക്കാരൻ റെനാറ്റോ സാഞ്ചസ് തന്നെയാണ് അക്കൂട്ടത്തിൽ പ്രധാനി. ലിവർപൂൾ മുന്നേറ്റ നിരയിലെ ഡിയോഗോ ജോട്ടയും ടീമിലില്ല. പരിക്കാണ് ജോട്ടയ്ക്ക് തിരിച്ചടിയായത്.

ലോകകപ്പ് കിരീടം പോർച്ചുഗലിന് ഇനിയും കിട്ടാക്കനിയായി തുടരുകയാണ്. കിരീടവരൾച്ചയ്ക്ക് ക്രിസ്റ്റിയാനോയ്ക്ക് അന്ത്യംകുറിക്കാനാകുമോ എന്നാണ് ഫുട്ബോള്‍ ആരാധകർ ഉറ്റുനോക്കുന്നത്. 2006ൽ ജർമനിയിൽ നടന്ന ലോകകപ്പിൽ സെമിയിൽ കടന്നിരുന്നു പോർച്ചുഗൽ. ഇത്തവണ ഗ്രൂപ്പ് 'എച്ചി'ൽ ഉറുഗ്വെ, ഘാന, ദക്ഷിണ കൊറിയ എന്നിവരോടാണ് പോർച്ചുഗീസ് പടയ്ക്ക് കൊമ്പുകോർക്കാനുള്ളത്.

ടീം ഇങ്ങനെ:

ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, റൂയി പാട്രിഷ്യോ, ഹോസെ സാ.

പ്രതിരോധം: ഡിയോഗോ ഡാലറ്റ്, ജോവോ കാൻസെലോ, റാഫേൽ ഗുറേറോ, അന്റോണിയോ സിൽവ, പെപെ, ന്യൂനോ മെൻഡെസ്, ഡാനിലോ പെരേര, റൂബൻ ഡയസ്.

മധ്യനിര: ജുവാ പലീന്യ, റൂബൻ നെവെസ്, ബെർനാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ജുവ മരിയോ, മാത്യൂസ് ന്യൂൻസ്, ഒടാവിയോ, വിറ്റിന്യ, വില്യം കാർവാലോ.

മുന്നേറ്റം: ആൻഡ്രെ സിൽവ, ക്രിസ്റ്റിയാനോ റൊണാൾഡോ, ഗോൺസാലോ റാമോസ്, ജുവ ഫെലിക്‌സ്, റികാർഡോ ഹോർട്ട, റാഫോൽ ലിയോ.

Summary: Cristiano Ronaldo to play in fifth World Cup tournament as captain of the Portugal as the team management announces 26-man squad for 2022 FIFA World Cup

TAGS :

Next Story