Quantcast

സമ്മർ ട്രാൻസ്ഫർ അവസാനഘട്ടത്തിലേക്ക്: റൊണാൾഡോ എങ്ങോട്ട്?

ടീമുകൾ പ്രീസീസൺ മത്സരങ്ങളിലേക്ക് കടന്നപ്പോൾ റൊണാൾഡോ ഏത് ക്ലബ്ബില്‍ കളിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

MediaOne Logo

Web Desk

  • Published:

    21 July 2022 2:50 AM GMT

സമ്മർ ട്രാൻസ്ഫർ അവസാനഘട്ടത്തിലേക്ക്: റൊണാൾഡോ എങ്ങോട്ട്?
X

ലണ്ടന്‍: യൂറോപ്പിലെ സമ്മർ ട്രാൻസ്ഫർ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി എങ്ങോട്ട് എന്ന ചോദ്യം ബാക്കിയാവുകയാണ്. റൊണാൾഡോയെ സ്വന്തമാക്കാൻ വമ്പൻ ക്ലബ്ബുകള്‍ രംഗത്തെത്തിയിരുന്നുവെങ്കിലും ഒന്നും ലക്ഷ്യത്തിലേക്ക് എത്തിയില്ല. ടീമുകൾ പ്രീസീസൺ മത്സരങ്ങളിലേക്ക് കടന്നപ്പോൾ റൊണാൾഡോ ഏത് ക്ലബ്ബില്‍ കളിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

സീസൺ പൂർത്തിയായപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റ ആഭ്യൂഹങ്ങൾക്ക് ചുറ്റം കറങ്ങുകയായിരുന്നു യുറോപ്പ്യൻ ഫുട്ബോൾ ലോകം. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്ന താരം ഇനി എങ്ങോട്ട് എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. ചെൽസിയും,ബയേണും,ഇന്റർ മിലാനുമായിരുന്നു ആദ്യ അവസരത്തിൽ അഭ്യൂഹങ്ങളിൽ ഉയർന്നു കേട്ട പേരുകൾ .പിന്നീട് യുവന്റസും,പിഎസ്ജിയും,ബാഴ്സലോണയും രംഗപ്രവേശം ചെയ്തു.

എന്നാൽ അവിടെ എല്ലാം ആരാധകരുടെ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റു. ഒടുവിൽ അത്ലറ്റിക്കോ മഡ്രിഡുമായി കരാറിലെത്തിയേക്കുമെന്ന സൂചനകൾ പുറത്ത് വന്നെങ്കിലും അതും നടക്കില്ല എന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ. ക്ലബ്ബ് വിടുന്ന സുവാരസിന് പകരമായിരുന്നു റോണാൾഡോയെ സിമിയോണി പരിഗണിച്ചിരുന്നത്. പോർച്ചുഗീസ് ക്ലബായ സ്പോർടിങ് ലിസ്ബണുമായി കരാറിലെത്തി എന്ന വാർത്തകൾ റോണാൾഡെ തന്നെ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്തായാലും വരും ദിവസങ്ങൾ റൊണാൾഡോ ആരാധകർക്ക് നിർണായകമാണ്.

അതേസമയം റൊണാള്‍ഡോ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും താരത്തെ വില്‍ക്കാന്‍ താത്പര്യമില്ലെന്നും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാത്തതിനാലാണ് റൊണാള്‍ഡോ യുണൈറ്റഡ് വിടുന്നത്. ഇതിന്റെ ഭാഗമായി പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്ന് താരം വിട്ടുനിന്നത്.

Summary-Cristiano Ronaldo transfer update

TAGS :

Next Story