Quantcast

ഗോവയില്‍ ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിച്ച് സര്‍ക്കാര്‍

ഇന്ത്യയില്‍ ആദ്യമായാണ് ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്നത്

MediaOne Logo

Sports Desk

  • Updated:

    2021-12-29 14:22:00.0

Published:

29 Dec 2021 7:27 PM IST

ഗോവയില്‍ ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിച്ച് സര്‍ക്കാര്‍
X

ഗോവയിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചു. ഗോവൻ ഭരണകൂടമാണ് ഗോവയിലെ കാലംഗട്ടിൽ റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചത്. യുവാക്കൾക്ക് പ്രചോദനമാവാനാണ് പ്രതിമ സ്ഥാപിച്ചതെന്ന് ഗോവൻ മന്ത്രി മിഷേൽ ലോബോ പറഞ്ഞു.

'ഇന്ത്യയിൽ ആദ്യമായാണ് ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്നത്. യുവാക്കൾക്ക് പ്രചോദനമാവാനാണ് ഞങ്ങൾ ഇത് ചെയ്തത്. ഗോവയിലെ ഫുട്‌ബോളിനെ വളർത്തലാണ് ഞങ്ങളുടെ ലക്ഷ്യം'.മന്ത്രി പറഞ്ഞു.

12 ലക്ഷം രൂപയാണ് പ്രതിമയുടെ നിര്‍മാണച്ചെലവ്. പ്രതിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്ന് വർഷം മുമ്പ് ആരംഭിച്ചതാണെങ്കിലും കോവിഡ് മഹാമാരി മൂലം നിര്‍മാണം ഇടക്കാലത്ത് നിര്‍ത്തി വക്കുകയായിരുന്നു.

ഗോവയില്‍ ഫുട്ബോള്‍ വളര്‍ത്താന്‍ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളെ പരിശീലകരായി നിയമിച്ച് കുട്ടികൾക്ക് പരിശീലനം നൽകുമെന്ന് മന്ത്രി പറഞ്ഞു. വലിയൊരു രാജ്യമായിട്ടും ഫുട്‌ബോളിന്‍റെ വളർച്ചയിൽ ഇന്ത്യ ഏറെ പിന്നിലാണെന്നും അതിൽ മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിക്കുന്നതിനോട് പലർക്കും എതിർപ്പുണ്ടായിരുന്നു എന്നും അവർ ഫുട്‌ബോളിനെ വെറുക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Next Story