Quantcast

ക്രിസ്റ്റൽ പാലസിന്റെ തരം താഴ്ത്തൽ : സ്പോർട്സ് സെക്രട്ടറിക്ക് കത്തയച്ച് ലിബറൽ ഡെമോക്രാറ്റ് എംപിമാർ

യുവേഫ ആസ്ഥാനത്തേക്ക് ക്രിസ്റ്റൽ പാലസ് ആരാധകർ പ്രതിഷേധ റാലിയും നടത്തി

MediaOne Logo

Sports Desk

  • Published:

    16 July 2025 8:09 PM IST

ക്രിസ്റ്റൽ പാലസിന്റെ തരം താഴ്ത്തൽ : സ്പോർട്സ് സെക്രട്ടറിക്ക് കത്തയച്ച് ലിബറൽ ഡെമോക്രാറ്റ് എംപിമാർ
X

ലണ്ടൻ : ക്രിസ്റ്റൽ പാലസിനെ യൂറോപ്പ ലീഗിൽ നിന്നും തരം താഴ്ത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഇടപെടൽ ആവിശ്യപ്പെട്ട് ലിബറൽ ഡെമോക്രാറ്റ് എംപിമാർ. സ്പോർട്സ് സെക്രട്ടറി ലിസ നാന്ദിക്ക് ഏഴ് ലിബറൽ ഡെമോക്രാറ്റ് എംപിമാർ ചേർന്ന് കത്തയച്ചു. 'ഇത് തീർത്തും അപമാന തുല്യമായ നടപടിയാണെന്നും നടപടി ക്രമണങ്ങളിൽ സൂക്ഷ്മത പുലർത്തണമെന്നും എംപിമാർ കത്തിൽ ആവശ്യപ്പെട്ടു.

എഫ്എ കപ്പ് ജേതാക്കളായ ക്രിസ്റ്റൽ പാലസ് യുവേഫയുടെ ബഹു ക്ലബ് ഉടമസ്ഥത നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരാഴ്ച മുമ്പാണ് ടീമിനെ യൂറോപ്പ ലീഗിൽ നിന്നും കോൺഫ്രൻസ് ലീഗിലേക്ക് തരം താഴ്ത്തിയത്. ഇതിൽ പ്രതിഷേധിച്ച് ടീം മാനേജ്‌മന്റ് ഉൾപ്പടെയുള്ളവർ നേരത്തെ രംഗത്ത് വന്നിരുന്നു. അതിനിടെ യുവേഫയുടെ ആസ്ഥാനത്തേക്ക് ക്രിസ്റ്റൽ പാലസ് ആരാധകരുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ക്രിസ്റ്റൽ പാലസ് ഉടമസ്ഥരായ ജോൺ ടെക്സ്റ്ററിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണും യൂറോപ്പ ലീഗിന് യോഗ്യത നേടിയതാണ് ക്രിസ്റ്റൽ പാലസിന് വിലങ്ങുതടിയയായത്. യുവേഫയുടെ നടപടിക്കെതിരെ ക്ലബ് കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.

TAGS :

Next Story