Quantcast

തകര്‍പ്പന്‍ പ്രകടനത്തിലൂടെ റഷ്യയെ തകര്‍ത്ത് ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍

തോല്‍വിയോടെ റഷ്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി

MediaOne Logo

Web Desk

  • Updated:

    2021-06-22 01:53:31.0

Published:

22 Jun 2021 1:51 AM GMT

തകര്‍പ്പന്‍ പ്രകടനത്തിലൂടെ റഷ്യയെ തകര്‍ത്ത് ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍
X

തകര്‍പ്പന്‍ പ്രകടനത്തിലൂടെ റഷ്യയെ തകര്‍ത്ത് ഡെന്മാര്‍ക്ക് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ നാലുഗോളുകള്‍ റഷ്യയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഡെന്മാര്‍ക്ക് അവസാന 16-ല്‍ എത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഡെന്മാര്‍ക്ക് റഷ്യയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഡെന്മാര്‍ക്കിനും റഷ്യയ്ക്കും ഫിന്‍ലന്‍ഡിനും മൂന്ന് പോയന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയുടെ ബലത്തില്‍ ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറിലെത്തി.

ഡെന്മാര്‍ക്കിനായി മിക്കേല്‍ ഡാംസ്ഗാര്‍ഡ്, യൂസഫ് പോള്‍സെന്‍, ആന്‍ഡ്രിയാസ് ക്രിസ്റ്റിയന്‍സെന്‍, ജോക്കിം മാലെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ പെനാല്‍ട്ടിയിലൂടെ ആര്‍ട്ടെം സ്യൂബ റഷ്യയ്ക്കായി ആശ്വാസ ഗോള്‍ നേടി. ഈ തോല്‍വിയോടെ റഷ്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

TAGS :

Next Story