Quantcast

ഇന്ന് അനസെങ്കിൽ നാളെ ഞാൻ, അണ്ടർ 17 ലോകകപ്പ് കളിച്ചിട്ടും നേരിട്ടത് അവഗണന: കെ.പി രാഹുൽ

മീഡിയവണിന്റെ 'ജോലിക്കായി യാചിക്കണോ' എന്ന പരമ്പരയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

MediaOne Logo

Web Desk

  • Updated:

    2023-08-15 09:20:52.0

Published:

15 Aug 2023 7:11 AM GMT

ഇന്ന് അനസെങ്കിൽ നാളെ ഞാൻ, അണ്ടർ 17 ലോകകപ്പ് കളിച്ചിട്ടും നേരിട്ടത് അവഗണന: കെ.പി രാഹുൽ
X

കോഴിക്കോട്: ജോലി തേടി നടക്കേണ്ട സാഹചര്യം ഇന്ന് അനസ് എടത്തൊടികക്കെങ്കില്‍ നാളെ തനിക്കും ഉണ്ടാകാമെന്ന് ഇന്ത്യൻ ഫുട്ബോൾ താരം കെ.പി രാഹുൽ. ദേശീയ ടീമിന്റെ കുപ്പായത്തിൽ കളിച്ച് ജോലിക്കായി കെഞ്ചി നടക്കുന്നത് കാണുമ്പോൾ വലിയ സങ്കടം തോന്നുന്നുവെന്നും രാഹുല്‍ പറഞ്ഞു.

മീഡിയവണിന്റെ 'ജോലിക്കായി യാചിക്കണോ' എന്ന പരമ്പരയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാത്രി ഉറങ്ങി എഴുന്നേറ്റ് ദേശീയ ടീമിൽ കളിച്ചവരല്ല ഞങ്ങളാരും. ഇന്ന് അനസെങ്കിൽ നാളെ ഞാനാകാമെന്നും കെ.പി രാഹുൽ പറഞ്ഞു.

'ജോലിക്ക് മാനദണ്ഡമാണ് പ്രശ്നമെങ്കിൽ അതു മാറ്റാൻ തയ്യാറാകണം. അണ്ടർ 17 ലോകകപ്പ് കളിച്ചിട്ടും കേരളത്തിൽ നിന്ന് തനിക്കും നേരിട്ടത് അവഗണന മാത്രമെന്നും കെ.പി രാഹുൽ തുറന്നു പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിച്ച താരങ്ങൾ ജോലിക്ക് വേണ്ടി ഇങ്ങനെ നടക്കുന്നത് തന്നെ കാണാൻ വേദനയുള്ള കാര്യമാണെന്ന് കെ.പി രാഹുൽ പറഞ്ഞു.

'നാളെ എനിക്കും സംഭവിച്ചേക്കാം, ജോലിയെപ്പറ്റി ആരും എന്നോട് സംസാരിച്ചിട്ടില്ല. ഇന്ത്യക്ക് വേണ്ടി ലോകകപ്പ് കളിച്ച ഏക കളിക്കാരനാണ് ഞാൻ. അഭിമാനത്താടെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. കേരളത്തിൽ നിന്ന് ഒരു കളിക്കാരനെ ലോകകപ്പ് കളിച്ചിട്ടുള്ളൂ. 2017ൽ കഴിഞ്ഞ ലോകകപ്പാണത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കളിച്ചവരെയെല്ലാം അവരുടെ സംസ്ഥാനം ആദരിച്ചിരുന്നു. എനിക്ക് അങ്ങനെയൊന്ന് ലഭിച്ചിട്ടില്ല' കെ.പി രാഹുൽ കൂട്ടിച്ചേര്‍ത്തു.

Watch Video





TAGS :

Next Story