Quantcast

ഡ്യൂറന്‍റ് കപ്പ്; ഇന്ത്യന്‍ നേവിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തില്‍

കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരം അത്ര എളുപ്പമാകില്ലെന്ന് ഇന്ത്യന്‍ നേവി ടീം പറയുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-11 09:04:41.0

Published:

11 Sep 2021 6:23 AM GMT

ഡ്യൂറന്‍റ് കപ്പ്; ഇന്ത്യന്‍ നേവിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തില്‍
X

130-ാമത് ഡ്യൂറന്‍റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യന്‍ നേവിയെ നേരിടും. വിവേകാനന്ദ യുവ ഭാരതി ക്രിരംഗന്‍ ഫുട്ബോള്‍ ഗ്രൌണ്ടിലാണ് തീപാറുന്ന ഗ്രൂപ്പ് സി മത്സരം നടക്കുക.

ഗ്രൂപ്പ് ലീഡര്‍മാരായ ഇന്ത്യന്‍ നേവിക്ക് മികച്ച തുടക്കമാണ് ഇത്തവണത്തെ ഡ്യൂറന്‍റ് കപ്പില്‍ ലഭിച്ചത്. ഗ്രൂപ്പ് സി ഓപ്പണിംഗ് മത്സരത്തില്‍ 2-1ന് ഡല്‍ഹി എഫ്സിയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു നേവിയുടെ മുന്നേറ്റം. ഒരു ഗോള്‍ വഴങ്ങിയതിന്ശേഷം 21-ാം മിനിറ്റില്‍ വില്ലിം പ്ലാസയുടെ ഗോളോടെയാണ് ടീം മുന്നിലെത്തിയത്. 86-ാം മിനിറ്റിലെ ദല്‍രാജ് സിംഗിന്‍റെ ഹെഡറോടെ നേവി ഡല്‍ഹിയെ നിഷ്പ്രഭരാക്കി.

കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരം അത്ര എളുപ്പമാകില്ലെന്ന് ഇന്ത്യന്‍ നേവി ടീം പറയുന്നു. "ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. മികച്ച ടീമായ ബ്ലാസ്റ്റേഴ്സ് നല്ലൊരു എതിരാളിയാണ്. ആവേശകരമായ 90 മിനിറ്റായിക്കും അത്. എങ്ങനെയെങ്കിലും മൂന്ന് പോയിന്‍റ് നേടിയെടുക്കാനായി ഞങ്ങള്‍ പരിശ്രമിക്കും. "- നേവി ഫുട്ബോള്‍ ടീം പരിശീലകനായ അഭിലാഷ് വസന്ത പറഞ്ഞു.

മറുഭാഗത്ത് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് വലിയ ആത്മവിശ്വാസത്തിലാണ്. ആല്‍ബിനോ ഗോംസ്, പ്രഭ്സുഖന്‍ ഗില്‍, സഹല്‍ അബ്ദുല്‍ സമദ്, ജീക്സന്‍ സിംഗ്, രാഹുല്‍ കെ പി, ഹര്‍മന്‍ജോത് ഖബ്റ, ചെഞ്ചോ ഗ്യല്‍ഷന്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ തുറുപ്പ് ചീട്ടുകള്‍.

TAGS :

Next Story