Quantcast

എബ്രിമ തുങ്കറ , ലാ മാസിയയുടെ അടുത്ത അത്ഭുത ബാലൻ

MediaOne Logo

Sports Desk

  • Published:

    26 May 2026 10:57 PM IST

എബ്രിമ തുങ്കറ , ലാ മാസിയയുടെ അടുത്ത അത്ഭുത ബാലൻ
X

ടാലിൻ : അണ്ടർ 17 യൂറോ കപ്പിൽ അത്ഭുത പ്രകടനവുമായി സ്‌പെയ്ൻ മുന്നേറ്റ താരം എബ്രിമ തുങ്കറ. ആതിഥേയരായ എസ്റ്റോണിയക്കെതിരായ മത്സരത്തിൽ 57 മിനുട്ട് കളിച്ച താരം ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. മത്സരത്തിലാകെ 10 മികച്ച അവസരങ്ങളും താരം നെയ്തെടുത്തു. മത്സരം സ്‌പെയ്ൻ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചു.

ഗാമ്പിയയിൽ ജനിച്ച 16കാരനായ എബ്രിമ നിലവിൽ സ്പെയ്നിന് വേണ്ടിയാണ് കളിക്കുന്നത്. എട്ടാം വയസ് മുതൽ താരം ലാമസിയായുടെ ഭാഗമാണ്. അടുത്ത സീസണിന് മുന്നോടിയായി ബാഴ്‌സ പരിശീലകൻ ഹാൻസി ഫ്ലിക്ക് സീനിയർ ടീമിന്റെ പരിശീലന സെഷനിലേക്ക് വിളിക്കാനൊരുങ്ങുന്ന താരങ്ങളിൽ ഒരാളാണ് എബ്രിമ. അറ്റാക്കിങ് മിഡ്ഫീൽഡറായ താരം മുന്നേറ്റ നിരയിലെ ഏതൊരു പൊസിഷനിലും തിളങ്ങാനാവുന്ന പ്രതിഭയാണ്.

TAGS :

Next Story