പ്രീമിയർ ലീഗിൽ ആർസനലിന് തകർപ്പൻ ജയം, സിറ്റിക്കും ആസ്റ്റൺ വില്ലക്കും ഞെട്ടിക്കുന്ന തോൽവി
ടോട്ടനം എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയത്.

ലണ്ടൻ: പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ ആർസനലിന്റെ ഗോളടിമേളം. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഗണ്ണേഴ്‌സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. വിക്ടർ ഗ്യോകറസും(48, 90+5) ജുറൈൻ ടെംബറും(34,56) ഇരട്ട ഗോളുമായി തിളങ്ങി. ബുക്കായോ സാക്കയാണ് (45+1) മറ്റൊരു സ്‌കോറർ. ഈ സീസണിൽ ക്ലബിനൊപ്പം ചേർന്ന സ്വീഡിഷ് സ്‌ട്രൈക്കറുടെ ഗണ്ണേഴ്‌സിനൊപ്പമുള്ള ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്‌സ്പർ എതിരില്ലാത്ത രണ്ട് ഗോളിന് മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തു. ബ്രെണ്ണൻ ജോൺസൻ(35), ജാവോ പെൽഹീഞ്ഞ(45+2) എന്നിവരാണ് ഗോൾ സ്‌കോറർമാർ. ആദ്യ മത്സരം ജയിച്ച പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് ടോട്ടനത്തിനെതിരായ തോൽവി വലിയ തിരിച്ചടിയായി. മറ്റൊരു മാച്ചിൽ ബ്രെൻഡ്‌ഫോഡ് 1-0 ത്തിന് ആസ്റ്റൺവില്ലയെ കീഴടക്കി. 12ാം മിനിറ്റിൽ ഡാങ്കോ ഔട്ടാരയാണ് ലക്ഷ്യംകണ്ടത്.
Adjust Story Font
16

