ഹീറോയായി കുന്യ, ആർസനലിനെ വീഴ്ത്തി യുനൈറ്റഡ്; ചെൽസിക്കും ആസ്റ്റൺ വില്ലക്കും ജയം
തോൽവിയോയെ രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ആർസനലിന്റെ പോയന്റ് വ്യത്യാസം നാലായി കുറഞ്ഞു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളിന് ആർസനലിനെയാണ് തോൽപിച്ചത്. ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് റെഡ് ഡെവിൾസ് കംബാക് നടത്തിയത്. 29ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ സെൽഫ് ഗോളിലാണ് ഗണ്ണേഴ്‌സ് മുന്നിലെത്തിയത്. എന്നാൽ 37ാം മിനിറ്റിൽ ബ്രയാൻ എംബ്യൂമോയിലൂടെ യുണൈറ്റഡ് ഗോൾ മടക്കി.മാർട്ടിൻ സുബിമെൻഡിയുടെ പിഴവിൽ നിന്നായിരുന്നു സന്ദർശകർ സമനില ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പാട്രിക് ഡോർഗുവിലൂടെ യുണൈറ്റഡ് ലീഡെടുത്തു. 50ാം മിനിറ്റിലാണ് ലോങ് റേഞ്ചറിലൂടെയാണ് മുൻ ചാമ്പ്യമാരെ മുന്നിലെത്തിച്ചത്. എന്നാൽ 84ാം മിനിറ്റിൽ സെറ്റ്പീസിലൂടെ ആർസനൽ സമനില പിടിച്ചു. പോസ്റ്റിലുണ്ടായ കൂട്ടപൊരിച്ചിലിനൊടുവിൽ മിക്കേൽ മെറീനോയിലൂടെയാണ് സമനില പിടിച്ചത്. 87ാം മിനിറ്റിൽ മതേയൂസ് കുന്യയിലൂടെ യുണൈറ്റഡ് വിജയ ഗോൾനേടി. തോൽവിയോയെ രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ആർസനലിന്റെ പോയന്റ് വ്യത്യാസം നാലായി കുറഞ്ഞു
മറ്റൊരു മത്സരത്തിൽ ചെൽസി ഒന്നിനെതിരെ മൂന്ന് ഗോളിന് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി. എസ്റ്റാവോ വില്യൻ, ജാവോ പെഡ്രോ, എൻസോ ഫെർണാണ്ടസ് എന്നിവരാണ് ലക്ഷ്യംകണ്ടത്. പാലസിനായി ക്രിസ് റിച്ചാർഡ്‌സ് ആശ്വാസ ഗോൾ നേടി. ന്യൂകാസിൽ യുണൈറ്റഡിനെ 2-0നാണ് ആസ്റ്റൺവില്ല കെട്ടുകെട്ടിച്ചത്. എമി ബുവെൻഡിയ, ഒലി വാറ്റ്കിൻസ് എന്നിവർ ഗോൾനേടി
Adjust Story Font
16

