Quantcast

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ഇറ്റലി അര്‍ജന്‍റീന പോരാട്ടം ജൂണില്‍

യുവേഫയും കോണ്‍മബോളും ചേര്‍ന്ന് നടത്തിയ സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്

MediaOne Logo

Sports Desk

  • Updated:

    2021-09-29 09:19:09.0

Published:

29 Sept 2021 2:09 PM IST

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ഇറ്റലി അര്‍ജന്‍റീന പോരാട്ടം ജൂണില്‍
X

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പഅമേരിക്ക ജേതാക്കളായ അര്‍ജന്‍റീനയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം നടക്കുമെന്നുറപ്പായി. അടുത്ത വര്‍ഷം ജൂണിലാണ് മത്സരം നടക്കുക. മത്സരത്തിന്‍റെ വേദിയും തിയതിയും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനായ യുവേഫയും ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനായ കോണ്‍മബോളും ചേര്‍ന്ന് നടത്തിയ സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.

യുവേഫയും കോണ്‍മബോളും തമ്മിലുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് സൗഹൃദമത്സരം അരങ്ങേറുന്നത്. അന്തരിച്ച അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയോടുള്ള ആദരസൂചമായി നാപ്പോളിയുടെ ഹോം ഗ്രൌണ്ടായ ഡീഗോ അര്‍മാഡോ മറഡോണ സ്റ്റേഡിയത്തില്‍ വച്ചാവും അരങ്ങേറുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കഴിഞ്ഞ ജൂലൈയിലാണ് അര്‍ജന്‍റീന ബ്രസീലിനേയും ഇറ്റലി ഇംഗ്ലണ്ടിനേയും തകര്‍ത്ത് വന്‍കരകളുടെ ചാമ്പ്യന്മാരായത്.


TAGS :

Next Story