Quantcast

എഫ് എ കപ്പിൽ വൻ അട്ടിമറി; ലിവർപൂളിനെ മലർത്തിയടിച്ച് പ്ലൈമൗത്ത് അഞ്ചാം റൗണ്ടിൽ, 1-0

ആർസനൽ,ചെൽസി ടീമുകൾ നേരത്തെ എഫ് എ കപ്പിൽ നിന്ന് പുറത്തായിരുന്നു

MediaOne Logo

Sports Desk

  • Published:

    9 Feb 2025 11:26 PM IST

Big coup in FA Cup; Plymouth beat Liverpool in the fifth round
X

ലണ്ടൻ: ആർസനലിനും ചെൽസിക്കും പിന്നാലെ ലിവർപൂളും എഫ്എ കപ്പിൽ നിന്ന് പുറത്ത്. സെക്കന്റ് ഡിവിഷൻ ക്ലബായ പ്ലൈമൗത്താണ് സ്വന്തം തട്ടകമായ ഹോംപാർക്കിൽ ചെമ്പടയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയത്. 53ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റയാൻ ഹാർഡിയാണ് വിജയഗോൾ നേടിയത്. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർക്കുന്നതിലുമെല്ലാം ലിവർപൂളായിരുന്നു മുന്നിൽ. എന്നാൽ എതിരാളികളുടെ പോസ്റ്റിൽ പന്തെത്തിക്കാൻ ഇരുപകുതികളിലും സന്ദർശക ടീമിനായില്ല.

പ്രധാന താരങ്ങളായ മുഹമ്മദ് സലാഹ്, വിർജിൽ വാൻ ഡെക്, അലക്‌സാണ്ടർ അർണോൾഡ് എന്നിവരെയെല്ലാം മാറ്റിനിർത്തിയാണ് ആർനെ സ്ലോട്ട് ടീമിനെ ഇറക്കിയത്.

TAGS :

Next Story