Quantcast

ബുക്കിങിലെ സാങ്കേതിക തകരാർ; ലോകകപ്പ് ടിക്കറ്റ് ഫ്രീയായി ഒപ്പിച്ചെടുത്ത് ആരാധകർ

60 ഓളം പേർക്കാണ് ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിന്റെ ടിക്കറ്റ് ലഭിച്ചത്

MediaOne Logo

Sports Desk

  • Published:

    5 Jun 2026 7:18 PM IST

Technical glitch in booking; Fans get free World Cup tickets
X

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് അടുത്തിരിക്കെ ഫ്രീയായി ടിക്കറ്റ് സ്വന്തമാക്കി ആരാധകർ. ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്‌സൈറ്റിലുണ്ടായ തകരാർ കാരണമാണ് 60 ഓളം പേർക്ക് ഒരുരൂപ പോലും നൽകാതെ ടൊറന്റോയിലെ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കാനായത്. എന്നാൽ ഈ ടിക്കറ്റുകൾക്ക് തുക അടയ്ക്കുന്നതിനായി ഫിഫ ഏഴു ദിവസത്തെ അന്ത്യശാസനം നൽകിയിരിക്കുകയാണ്. നിശ്ചിത സമയത്തിനകം പണമടച്ചില്ലെങ്കിൽ ഈ ടിക്കറ്റുകൾ റദ്ദാക്കപ്പെടുകയും മറ്റുള്ളവർക്ക് ലഭ്യമാക്കുകയും ചെയ്യുമെന്നും ഫിഫ ഔദ്യോഗികമായി വ്യക്തമാക്കി.

ചെക്കൗട്ട് പ്രക്രിയക്കിടെയുണ്ടായ പെയ്മെന്റ് പ്രശ്‌നം കാരണമാണ് സീറോ യുഎസ്ഡി നിരക്കിൽ ആളുകൾക്ക് ടിക്കറ്റ് ലഭിച്ചത്. നിശ്ചിതദിവസത്തിനുള്ളിൽ പണമടച്ചില്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കുമെന്നും ഫിഫ അന്ത്യശാസനം നൽകി. ഫിഫയുടെ ടിക്കറ്റുമായി ബന്ധപ്പെട്ട് നേരത്തെയും വിവാദമുണ്ടായിരുന്നു. ഉയർന്ന ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.

TAGS :

Next Story