Quantcast

ഏഷ്യൻ ചാമ്പ്യൻസ് ലീഗ്: അൽ റയ്യാനെ സമനിലയിൽ തളച്ച് മികവോടെ തുടങ്ങി ഗോവ

അവസരത്തിനൊത്തുയര്‍ന്ന ഗോവയുടെ പ്രതിരോധമാണ് അല്‍ റയ്യാനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്നത്. ഗോള്‍കീപ്പര്‍ ധീരജ് സിങ് മൊയ്‌രാങ്തമിന്റെ സേവുകളും ഗോവയുടെ രക്ഷക്കെത്തി.

MediaOne Logo

Web Desk

  • Updated:

    2021-04-15 04:25:57.0

Published:

15 April 2021 4:15 AM GMT

ഏഷ്യൻ ചാമ്പ്യൻസ് ലീഗ്: അൽ റയ്യാനെ സമനിലയിൽ തളച്ച് മികവോടെ തുടങ്ങി ഗോവ
X

എ.എഫ്.സി ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ലീഗില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ റയ്യാനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കി എഫ്.സി ഗോവ. ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീം എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്. ഫറ്റോര്‍ദയിലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഖത്തര്‍ ക്ലബ്ബിനെ ഗോളടിക്കാന്‍ വിടാതെ ഗോവ പൂട്ടുകയായിരുന്നു. ഇതോടെ ഒരു പോയിന്റ് നേടാന്‍ ഗോവക്കായി.

അവസരത്തിനൊത്തുയര്‍ന്ന ഗോവയുടെ പ്രതിരോധമാണ് അല്‍ റയ്യാനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്നത്. ഗോള്‍കീപ്പര്‍ ധീരജ് സിങ് മൊയ്‌രാങ്തമിന്റെ സേവുകളും ഗോവയുടെ രക്ഷക്കെത്തി.മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് അല്‍റയ്യാന്‍ പുറത്തെടുത്തത്. യാസിന്‍ ബ്രാഹിമി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഗോവന്‍ ഗോള്‍ മുഖത്ത് നിരന്തരം പന്തെത്തി. എന്നാല്‍ ഫിനിഷിങില്‍ എല്ലാം പാളുകയായിരുന്നു.

2019/20 ഐ.എസ്.എല്‍ സീസണിലെ ചാമ്പ്യന്മാര്‍ എന്ന നിലയിലാണ് ഗോവ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്നത്. ഇറാന്‍ ക്ലബ്ബായ പെര്‍സെപോളിസും യു.എ.ഇ ക്ലബ്ബ് അല്‍ വഹാദയേയും പോലെയുള്ള വമ്പന്മാരെയാണ് ഗോവന്‍ ക്ലബ്ബിന് ഇനി നേരിടേണ്ടത്. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ 12ാം തവണ കളിക്കുന്ന അല്‍ റയ്യാന്റെ പരിശീലകന്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സിലോണ, പി.എസ്.ജി ടീമുകള്‍ക്കായി കളിച്ച ലോറന്റ് ബ്ളാങ്കാണ്. അങ്ങനെയുള്ളയൊരാളുടെ കീഴില്‍ കളിക്കുന്ന ടീമിനെ സമനിലയില്‍ തളക്കാനായത് ഗോവയുടെ കളി മികവിന്റെ നേട്ടം കൂടിയാണ്.

TAGS :

Next Story