നെമില്‍ തിളങ്ങി; മലയാളി കരുത്തില്‍ ഗോവ ഡ്യൂറണ്ട് കപ്പിന്റെ ക്വാര്‍ട്ടറില്‍

മത്സരത്തിന്റെ 80ാം മിനുറ്റില്‍ വിദേശതാരം ഓര്‍ടിസാണ് ഗോവയുടെ ലീഡ് ഉയര്‍ത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-09-13 13:46:12.0

Published:

13 Sep 2021 1:46 PM GMT

നെമില്‍ തിളങ്ങി; മലയാളി കരുത്തില്‍ ഗോവ ഡ്യൂറണ്ട് കപ്പിന്റെ ക്വാര്‍ട്ടറില്‍
X

ഐലിഗ് ക്ലബായ സുദേവയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചത് എഫ്‌സി ഗോവ 130ാമത് ഡ്യൂറണ്ട് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മലയാളി താരം മുഹമ്മദ് നെമില്‍ ഗോവയ്ക്കായി ഗോള്‍ നേടി. ആദ്യ പകുതിയുടെ അധികസമയത്തായിരുന്നു നെമിലിന്റെ ഗോള്‍ പിറന്നത്.

പെനാല്‍ട്ടി ബോക്‌സിന് പുറത്തു നിന്ന് പന്ത് സ്വീകരിച്ച നെമില്‍ മനോഹരമായ ഒരു ലോങ് റേഞ്ചറിലൂടെ വല കുലുക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഗോവയുടെ താരമായിരുന്നെങ്കിലും നെമില്‍ സ്‌പെയിനില്‍ പരിശീലനത്തിലായിരുന്നു. ഈ സീസണിലാണ് താരം ഗോവയ്‌ക്കൊപ്പം ചേര്‍ന്നത്.

മത്സരത്തിന്റെ 80ാം മിനുറ്റില്‍ വിദേശതാരം ഓര്‍ടിസാണ് ഗോവയുടെ ലീഡ് ഉയര്‍ത്തിയത്. 90ാം മിനുറ്റില്‍ വില്യംസിലൂടെയായിരുന്നു സുദേവയുടെ ആശ്വാസ ഗോള്‍.

Next Story