Quantcast

മെസി,ഹാളണ്ട്,എംബാപെ; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനായി പോരാടാൻ താരങ്ങൾ

ബലോൻ ദി ഓർ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരത്തിന് അരികെയാണ് മെസി

MediaOne Logo

Web Desk

  • Published:

    15 Jan 2024 2:51 PM GMT

മെസി,ഹാളണ്ട്,എംബാപെ; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനായി പോരാടാൻ താരങ്ങൾ
X

ലണ്ടൻ: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാര പ്രഖ്യാപനം ഇന്ന്. ലണ്ടനിൽ ഇന്ത്യൻ സമയം രാത്രി 1.30 നാണ് പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കുക. മികച്ച താരത്തിനായുള്ള അന്തിമ പട്ടികയിൽ ലയണൽ മെസി, എർലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ എന്നിവർ ഇടംപിടിച്ചിട്ടുണ്ട്.

ബാലൺ ദി ഓർ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരത്തിന് അരികെയാണ് മെസി. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. അർജന്റീനയെ ലോകകിരീടത്തിലെത്തിച്ചതും പി.എസ്.ജിക്കൊപ്പം ലീഗ് വൺ നേടിയതുമെല്ലാം മെസിക്ക് അനുകൂലമാകും. ലോകകപ്പ് ഗോൾഡൻ ബൂട്ട് ജേതാവായ എംബാപെ ഫ്രാൻസിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയർലീഗ്, ചാമ്പ്യൻസ് ലീഗ് നേട്ടത്തിലെത്തിച്ചതാണ് ഹാളണ്ടിനെ അന്തിമ പട്ടികയിലെത്തിച്ചത്.

മികച്ച വനിതാ താരത്തിനുള്ള പട്ടികയിൽ ഐതാന ബോൺമതി, ലിൻഡ കെയ്‌സെഡോ, ജെന്നിഫർ ഹെർമോസോ എന്നിവർ ഇടംപിടിച്ചു. മികച്ച പരിശീലകനാകാൻ മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള, ബാഴ്‌സലോണയുടെ സാവി ഹെർണാണ്ടസ് എന്നിവർ മത്സരിക്കും.

TAGS :

Next Story