ഖത്തര്‍ ലോകകപ്പ് ഒരുദിവസം നേരത്തെ തുടങ്ങിയേക്കും; 20ന് ഉദ്ഘാടന മത്സരം നടത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
ലോകകപ്പ് ഫിക്സ്ചര്‍ പ്രകാരം നവംബര്‍ 21 ഖത്തര്‍ സമയം വൈകിട്ട് ഏഴ് മണിക്ക് അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഖത്തര്‍- ഇക്വഡോര്‍ മത്സരം

സൂറിച്ച്: ഖത്തര്‍ ലോകകപ്പിലേക്കുള്ള അകലം കുറഞ്ഞുവരികയാണ്. അതിനിടയിലാണ് മുന്‍ നിശ്ചയിച്ചതിലും ഒരുദിവസം മുമ്പ് ഖത്തറില്‍ പന്തുരുണ്ടേക്കുമെന്ന സന്തോഷ വാര്‍ത്തയെത്തുന്നത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരമായ ഖത്തര്‍- ഇക്വഡോര്‍ മത്സരം ഒരു ദിവസം നേരത്തെ നടത്താനാണ് നീക്കമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകകപ്പ് ഫിക്സ്ചര്‍ പ്രകാരം നവംബര്‍ 21 ഖത്തര്‍ സമയം വൈകിട്ട് ഏഴ് മണിക്ക് അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഖത്തര്‍- ഇക്വഡോര്‍ മത്സരം. ഈ മത്സരത്തിന് തൊട്ടുമുമ്പ് ഉദ്ഘാടന ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഈ മത്സരത്തിന് മുമ്പ് രണ്ട് മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് സെനഗല്‍- നെതര്‍ലാന്റ്സ് മത്സരവും വൈകിട്ട് നാല് മണിക്ക് ഇംഗ്ലണ്ട് - ഇറാന്‍ മത്സരവും. ഇത് ഉദ്ഘാടന ചടങ്ങുകളുടെ പ്രാധാന്യത്തെ കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് ഫിഫയും ഖത്തറും. ഉദ്ഘാടന മത്സരം നവംബര്‍ 20 ലേക്ക് മാറ്റിയാല്‍ ഈ പ്രശ്നം മറികടക്കാം. തങ്ങളുടെ മത്സരം നേരത്തെയാക്കാന്‍ ഖത്തറും ഫിഫയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫിഫ കൌണ്‍സില്‍ ബ്യൂറോയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഫിഫ കൌണ്‍സില്‍ അംഗീകാരം നല്‍കുമെന്നാണ് വിവരം. ഉദ്ഘാടന മത്സരം മാറ്റുന്നത് മറ്റു മത്സരങ്ങളുടെ സമയക്രമത്തെ ബാധിക്കില്ല
Adjust Story Font
16

